18 June Tuesday

നിരത്തുകളിൽ ചോര വീഴ‌്ത്തരുതേ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

ഹെൽമെറ്റില്ലാതെ ഫോൺ വിളിച്ചുകൊണ്ട്‌ ­­ബൈക്കിൽ യാത്ര ചെയ്യുന്ന യുവാവ്‌

മഴക്കാലമായി, നിരത്തുകളിൽ വാഹനാപകടങ്ങളും പെരുകുന്നു. പൊതുനിരത്തുകളിൽ അപകടം പതിയിരിപ്പുണ്ടെന്ന യാഥാർഥ്യം ഉൾക്കൊണ്ടുള്ള സുരക്ഷിത ഡ്രൈവിങ്ങിന‌് തീരുമാനിച്ചാൽ വിലപ്പെട്ട ജീവനുകൾ ഇനിയെങ്കിലും പൊലിയാതെ സംരക്ഷിക്കാം. ഗതാഗത നിയമങ്ങൾ പാലിക്കാത്തതാണ‌് പൊതുവെ എല്ലാ അപകടങ്ങൾക്കും കാരണം.
സുന്ദരപാതകളിൽ അലസമായി വാഹനം ഓടിക്കുന്നത്‌ മനുഷ്യക്കുരുതിക്ക‌് ഇടമൊരുക്കുകയാണ‌്. ഗതാഗതനിയമങ്ങൾ എല്ലാവരും കൃത്യമായി പാലിക്കുന്നുവെന്ന‌് ഉറപ്പാക്കുന്നതിന്റെ മുന്നോടിയായാണ‌് ഇതുസംബന്ധിച്ച വിശദവിവരങ്ങൾ കഴിഞ്ഞ ദിവസം കേരള പൊലീസ‌് പ്രസിദ്ധീകരിച്ചത‌്. 
ചെറുവാഹനങ്ങൾക്ക‌് തെല്ലും ബഹുമാനം നൽകാതെയുള്ള സ്വകാര്യബസ‌ുകളുടെ മരണപ്പാച്ചിലിന‌് ഇനിയെങ്കിലും അന്ത്യമാകേണ്ടതുണ്ട‌്. സമയത്തിനുമുമ്പേ ഓടിയെത്താനുള്ള വ്യഗ്രതയിൽ മനുഷ്യജീവന‌് ഇവർ തെല്ലു വിലപോലും കൽപ്പിക്കുന്നില്ല. അപകടം നേരിട്ടാൽ പരിക്കേറ്റയാളെ എത്രയുംവേഗം ആശുപത്രിയിൽനിന്ന‌് ഡിസ‌്ചാർജ‌് ചെയ്യിക്കുന്നതിലാണ‌് ഇവർക്ക‌് നോട്ടം. ‘ടെസ‌്റ്റിങ‌്’ നടത്തി വെറും രണ്ടായിരം രൂപ അടച്ച‌് സർവീസ‌് പുനരാരംഭിക്കുകയും ചെയ്യും. 
 തൊടുപുഴയിൽ സിഗ‌്നൽ ജങ‌്ഷനുകളിൽ അപകടങ്ങൾ പെരുകുകയാണ‌്. വെങ്ങല്ലൂർ ജങ‌്ഷനിൽ രണ്ടുദിവസത്തിൽ ഒരപകടം എന്ന നിലയിലായിട്ടുണ്ട‌്. ഇടുക്കി റോഡിൽ പുതിയ കെഎസ‌്ആർടിസി ഡിപ്പോയ‌്ക്ക‌് സമീപവും നിരന്തരം അപകടങ്ങളുണ്ടാകുന്നു. നഗരസഭ ബസ‌് സ്റ്റാൻഡിലേക്കുള്ള സ്വകാര്യബസുകളുടെ മരണപ്പാച്ചിലാണ‌് പല അപകടങ്ങൾക്കും കാരണം.
മൂപ്പിൽക്കടവ‌് പാലം കടന്നെത്തുന്ന ബസുകൾ ചെറുതായി ബ്രേക്ക‌് ചെയ‌്ത‌് പൊടുന്നനെ ഇടുക്കി റോഡ‌ിലേക്ക‌് കടക്കുകയാണ‌്. ഇവിടെ സിഗ‌്നൽ പ്രവർത്തിക്കാത്തതിനാൽ ട്രാഫിക‌് പൊലീസിനെ ഡ്യൂട്ടിക്ക‌് നിയോഗിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ അമിതപ്രവാഹം കാരണം ഇവരും നിസ്സഹായരാവുന്നു. 
 
 

 

പ്രധാന വാർത്തകൾ
 Top