07 June Sunday
മഴ കുറഞ്ഞു

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 112.20 അടി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 കുമളി

മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞു. മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 112.20 അടിയാണ്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 243 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ചൊവ്വാഴ്ചയിത് 324 ഘനയടി ആയിരുന്നു. തമിഴ്നാട് സെക്കൻഡിൽ 100 ഘനയടി വെള്ളം കൊണ്ടുപോകുന്നുണ്ട്. 
അണക്കെട്ട് പ്രദേശത്ത് 21.2 മില്ലി മീറ്ററും തേക്കടിയിൽ ഏഴ് മില്ലി മീറ്ററും മഴ പെയ്തു. ചൊവ്വാഴ്ച രാവിലെ ആറുവരെയുള്ള 24 മണിക്കൂറിനുള്ളിൽ മഴയുടെ തോത് യഥാക്രമം 26.6, 24.6 മില്ലി മീറ്റർ ആയിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top