19 September Thursday

എം ജിനദേവന്റെ സ‌്മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019
തൊടുപുഴ
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറി, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, ട്രേഡ്  യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച എം ജിനദേവന്റെ അനുസ്മരണം സംഘടിപ്പിച്ചു. സിപിഐ എമ്മിന്റെയും ജിനദേവൻ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ‌് പരിപാടി സംഘടിപ്പിച്ചത‌്.
അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസൽ അധ്യക്ഷനായി. ജിനദേവൻ സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി വിതരണം ചെയ്തു.   തെരഞ്ഞടുക്കപ്പെട്ട 51 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകിയത്. ജില്ലാ സെക്രട്ടറിയറ്റംഗം  വി വി മത്തായി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എൽ ജോസഫ്, കെ ആർ ഗോപാലൻ, കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ, ട്രസ്റ്റ് ഉപദേശക സമിതിയംഗം എം കുമാരൻ എന്നിവർ സംസാരിച്ചു. പി എൻ ജ്യോതിദാസ് സ്വാഗതവും  വി വി ഷാജി നന്ദിയും പറഞ്ഞു. 
  അനുസ്മരണത്തിന്റെ ഭാഗമായി കോലാനിയിൽ ചേർന്ന യോഗത്തിൽ സി കെ ലതീഷ് അധ്യക്ഷനായി. പി എൻ ജ്യോതിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. പി വി ഷിബു, എ എൻ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top