19 July Friday

ലക്ഷങ്ങ‌ളുടെ തട്ടിപ്പ‌്: 4 പേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 

നെടുങ്കണ്ടം
സ്വാശ്രയ സംഘങ്ങള്‍ക്ക് വായ‌്പ വാഗ‌്ദാനംചെയ്ത് സ്വകാര്യ പണമിടപാട‌് സ്ഥാപനം ലക്ഷങ്ങള്‍ തട്ടിയെടുത്തു. തൂക്കുപാലം പുഷ‌്പകണ്ടം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹരിതാ ഫൈനാന്‍സ‌് പൊലീസ‌് അടച്ചുപൂട്ടി. സ്ഥാപന ഉടമയും ജീവനക്കാരും ഉൾപ്പെടെ നാലുപേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരി മുതല്‍ സ്ഥാപനത്തിലെ ജീവനക്കാര്‍ വീടുകളിലെത്തി മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ ആളുകളെ ചേര്‍ത്തായിരുന്നു തട്ടിപ്പ‌്. പതിനഞ്ച‌് ദിവസം മുമ്പാണ് തൂക്കുപാലത്ത് ഓഫീസ് ആരംഭിച്ചത്. അഞ്ചുപേരടങ്ങുന്ന ജെഎല്‍ജി സംഘങ്ങള്‍ രൂപീകരിച്ച് ഇവര്‍ക്ക് ഒരുലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നായിരുന്നു വാഗ‌്ദാനം. പ്രാഥമിക ചെലവുകള്‍ക്കായി 1000 രൂപ മുതല്‍ 5000 രൂപ വരെ ഓരോ വ്യക്തിയില്‍നിന്നും വാങ്ങി. 1000 രൂപ അടയ്ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വായ്പ നല്‍കാമെന്നും പറഞ്ഞു. രസീതും നല്‍കി. 
എന്നാല്‍, പണമടച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വായ്പാത്തുക ലഭിക്കാതെ വന്നതോടെ സ്ഥാപനത്തില്‍ എത്തിയവരെ ഓരോ അവധികള്‍ പറഞ്ഞു മടക്കി. ആയിരത്തോളം പേരില്‍നിന്നും വായ്പ വാഗ‌്ദാനം ചെയ്ത് പണം തട്ടിയതായി കരുതുന്നു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top