18 June Friday
കൂടെയുണ്ട്‌ ഡിവൈഎഫ്‌ഐ

സ്‌നേഹപൂർവം സ്‌നേഹവണ്ടികൾ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
കട്ടപ്പന 
കോവിഡ്‌ മഹാമാരി നാടാകെ പടരുമ്പോൾ സ്‌നേഹവണ്ടികളുമായി യുവത പ്രതിരോധം തീർക്കുന്നു. ഡ്രൈവർമാർ ഉൾപ്പെടെ 25 വാഹനങ്ങൾ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന നഗരസഭയ്‌ക്ക്‌ കൈമാറി. കട്ടപ്പന നഗരസഭ കൂടാതെ കാഞ്ചിയാർ, ഇരട്ടയാർ പഞ്ചായത്തുകളിലും ഡിവെെഎഫ്ഐയുടെ സ്നേഹവണ്ടികളുടെ സേവനം ലഭ്യമാകും. പ്രതിരോധ പ്രവർത്തനത്തിൽനിന്ന് നഗരസഭ പിന്നോക്കം പോയപ്പോഴും നാടിന്റെ ചെറുത്തുനിൽപ്പിനായി യുവത മുന്നിട്ടിറങ്ങുകയാണ്‌. 
   കോവിഡ്‌ രോഗികളെ വീടുകളിൽനിന്ന്‌ ആശുപത്രിലേ‌ക്ക്‌ മാറ്റുന്നതിനും പരിശോധനയ്‌ക്കും അവശ്യസാധനങ്ങൾ എത്തിക്കാനും വാഹനങ്ങൾ പ്രയോജനപ്പെടുത്താം. സിപിഐ എം ഏരിയ സെക്രട്ടറി വി ആർ സജി ഫ്ലാഗോഫ്‌ ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ വി ടി ഷാൻ അധ്യക്ഷനായി. സെക്രട്ടറി ജിബിൻ മാത്യു സ്വാഗതം പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ ബീന ജോബി മുഖ്യപ്രഭാഷണം നടത്തി. ഡ്രൈവർമാരുടെ പട്ടികയും ഫോൺ നമ്പരും ഡിവൈഎഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ്‌ കെ പി സുമോദ്‌ നഗരസഭ അധികൃതർക്ക്‌ കൈമാറി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഏലിയാമ്മ കുര്യക്കോസ്‌, ആറ്റ്‌ലി പി ജോൺ, എം സി ബിജു, ടോമി ജോർജ്‌, സിജോമോൻ, ജാൻസി ബേബി എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top