22 June Tuesday
രോഗസ്ഥിരീകരണ നിരക്ക്‌ 25.24 ശതമാനം

1305 കോവിഡ്‌ രോഗികൾ

വെബ് ഡെസ്‌ക്‌Updated: Thursday May 13, 2021
തൊടുപുഴ
ജില്ലയിൽ 1305 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25.24 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 1277 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. ഒരു ആരോഗ്യപ്രവർത്തകനും രോഗമുണ്ട്‌. ആറുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. 1287 പേർ രോഗമുക്തരായി. തൊടുപുഴയിൽ 116 പുതിയ രോഗികളുണ്ട്‌. അടിമാലി–- 70, നെടുങ്കണ്ടം–- 66, ഉടുമ്പന്നൂർ–- 49, മൂന്നാർ, രാജകുമാരി 46 വീതം, കരിമണ്ണൂർ–- 45, വാഴത്തോപ്പ്–- 44, കട്ടപ്പന–- 42, അറക്കുളം, കരുണാപുരം 40 വീതം, ഇടവെട്ടി–- 39, മുട്ടം, വാത്തിക്കുടി 37 വീതം, പാമ്പാടുംപാറ–- 35, ബൈസൺവാലി–- 34 എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു. ഉടുമ്പൻചോല, വെള്ളിയാമറ്റം 28 വീതം, കുമാരമംഗലം, കുമളി, വണ്ടിപ്പെരിയാർ 25 വീതം, മണക്കാട്–- 24, കഞ്ഞിക്കുഴി, പീരുമേട് 23 വീതം, 
ചക്കുപള്ളം–- 21, സേനാപതി–- 20, കാമാക്ഷി, വണ്ടൻമേട് 19 വീതം, കരിങ്കുന്നം, പുറപ്പുഴ, വെള്ളത്തൂവൽ 18 വീതം, കുടയത്തൂർ, വണ്ണപ്പുറം 17 വീതം എന്നിങ്ങനെയും രോഗബാധിതരായി. ശാന്തൻപാറ, കൊന്നത്തടി 16 വീതം, കോടിക്കുളം– 15, ഏലപ്പാറ, ഉപ്പുതറ 13 വീതം, മരിയാപുരം 11 എന്നിങ്ങനെ ചികിത്സ തേടി. ദേവികുളം, ഇരട്ടയാർ, പള്ളിവാസൽ പഞ്ചായത്തുകളിൽ ഒമ്പത്‌ പേർക്കുവീതം രോഗം സ്ഥിരീകരിച്ചു. ചിന്നക്കനാലിൽ ഏഴു പേർക്കും അയ്യപ്പൻകോവിലിൽ ആറുപേർക്കും കാഞ്ചിയാർ, രാജാക്കാട് പഞ്ചായത്തുകളിൽ അഞ്ചുപേർക്ക്‌ വീതവും രോഗം ബാധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top