21 September Saturday

നെടുങ്കണ്ടത്ത് നേഴ്‌സസ് ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019
നെടുങ്കണ്ടം 
 ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ  ജന്മദിനത്തോട്  അനുബന്ധിച്ച് നെടുങ്കണ്ടത്ത്  നഴ്സസ് ദിനാചരണം സംഘടിപ്പിച്ചു. നെടുങ്കണ്ടം താലുക്ക് ആശുപത്രിയുടെയും  നെടുങ്കണ്ടം സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ, കരുണ, സെന്റ് ജോൺസ് നേഴ്‌സിംഗ് കോളേജുകളുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ  എൻ പ്രീയ ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധികൾക്കെതിരെ സ്വന്തം ആരോഗ്യം പോലുംനോക്കാതെ പ്രവർത്തിക്കുന്ന നേഴ്‌സുമാർ സമൂഹത്തിന്  അഭിമാനവും മാതൃകയാണെന്നും ഉദ്ഘാടനത്തിൽ ഡിഎംഒ പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നേഴ്‌സസ് ദിന റാലിയും നേഴ്‌സിംഗ് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 
 നെടുങ്കണ്ടം പഞ്ചായത്ത് കമ്യുണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ആർസിഎച്ച്  ഓഫീസർ സുരേഷ് വർഗ്ഗീസ് അധ്യക്ഷനായി. ഇടുക്കി വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലിസ്സി തോമസ്  മുഖ്യ പ്രഭാഷണം നടത്തി. നെടുങ്കണ്ടം താലൂക്ക് മെഡിക്കൽ ഓഫീസർ ഡോ. മെറിൻ, ഡിഎൻഒ ഇൻ ചാർജ്  കെ കെ നിമ്മി ,  നെടുങ്കണ്ടം താലൂക്ക് ആശുപത്രി നഴ്‌സിങ്ങ് സൂപ്രണ്ട്  എസ് ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. സർക്കാർ- സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ, നേഴ്‌സിംഗ് വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു 
 
പ്രധാന വാർത്തകൾ
 Top