23 May Thursday

കാട്ടാനക്കൂട്ടത്തിൽനിന്നും രക്ഷപ്പെട്ടത‌് തലനാരിഴയ‌്ക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
മറയൂർ
ആ രംഗം ഗിരീഷിന്റെ കണ്ണിൽനിന്നും മാഞ്ഞിട്ടില്ല. കാന്തല്ലൂരിൽനിന്നും സുഹൃത്തിനെ കണ്ട‌് മടങ്ങുംവഴി കാട്ടനക്കൂട്ടത്തിനടിയിൽപെട്ടത് നടുക്കത്തോടെയാണ‌് കോട്ടക്കുളം കൈലാസത്തിൽ ശിവദാസിന്റെ മകൻ ഗിരീഷ്(24)  ഓർത്തെടുത്തത‌്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ‌് ബൈക്കിൽ വീട്ടിലേക്ക‌് മടങ്ങുംവഴി മറയൂർ കാന്തല്ലൂർ റോഡിൽ വെട്ടുകാട് ഭാഗത്തുവച്ചാണ് ഗീരീഷ‌് കാട്ടനക്കൂട്ടത്തിന‌് മുന്നിൽപെട്ടത‌്. യാത്രയ‌്ക്കിടെ അപ്രതീക്ഷിതമായി ആനക്കൂട്ടം റോഡ് കുറുകെ കടക്കുകയായിരുന്നു. ആനക്കൂട്ടത്തെ കണ്ട് സമീപത്തുള്ള ഹോംസ്റ്റേയിൽ ഉണ്ടായിരുന്ന ടിന്റോ ശബ്ദമുണ്ടാക്കിയെങ്കിലും ബൈക്കിന്റെ വേഗത കൂട്ടുന്നതിന് ഗിരീഷിന് കഴിഞ്ഞില്ല. ബൈക്കിന് പിന്നാലെ ഒരാന പിന്തുടർന്നു തുമ്പികൈ കൊണ്ട് അടിച്ചെങ്കിലും അവസരോചിതമായി ഒരു ഭാഗത്തേക്ക് ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top