25 February Thursday
മറയൂരിൽ അക്രമം തുടരുന്നു

റോഡരികിൽ നിർത്തിയിട്ട വാഹനം തല്ലിത്തകർത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 13, 2021
മറയൂർ
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ആനക്കാൽപ്പെട്ടി, മൈക്കിൾഗിരി മേഖലയിൽ കോൺഗ്രസ് നേതൃത്വത്തിൽ ആരംഭിച്ച അക്രമത്തിന് ശമനമില്ല. മൈക്കിൾഗിരി സ്കൂളിനു സമീപത്തുള്ള റോഡരികിൽ നിർത്തിയിട്ടിരുന്ന മാരുതി 800 കാർ കഴിഞ്ഞദിവസം രാത്രി അടിച്ചുതകർത്തു. മൈക്കിൾഗിരി സ്വദേശി ഗൗതമിന്റെ ഭാര്യ സ്നേഹയുടേതാണ്‌ കാർ. തിങ്കളാഴ്ച രാത്രി ഗൗതമിന്റെ അച്ഛൻ കാളിമുത്തു വീട്ടിലേക്ക് വരുംവഴി മൈക്കിൾഗിരി സ്കൂളിനു സമീപം വാഹനം നിന്നുപോയി. തുടർന്ന് കാർ റോഡരികിൽ ഒതുക്കിനിർത്തി വീട്ടിലേക്ക് മടങ്ങി. പിറ്റേന്ന്‌ രാവിലെ തല്ലിത്തകർത്ത വാഹനമാണ്‌ കണ്ടത്‌.  മറയൂർ പഞ്ചായത്തിലെ 13–-ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടിരുന്നു. കോൺഗ്രസ് അനുഭാവിയായിരുന്ന കാളിമുത്തു ഇടതുപക്ഷ മുന്നണിക്ക്‌ ഒപ്പമായിരുന്നു പ്രവർത്തിച്ചത്. കാളിമുത്തുവിനുനേരെ രണ്ടുതവണ ആക്രമണം ഉണ്ടായി. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യാനും ശ്രമിച്ചിരുന്നു. 
 ദിവസങ്ങളായി നീണ്ടുനിൽക്കുന്ന സംഘർഷത്തിന്റെ ഭാഗമായാണ് കാർ തല്ലിത്തകർത്തതെന്ന് കാളിമുത്തു പൊലീസിനോട് പറഞ്ഞു. കാളിമുത്തുവിന്റെ ബന്ധുക്കൾക്കുനേരെയും ആക്രമണവും കള്ളക്കേസും ഉണ്ടായി. പരാതിയെത്തുടർന്ന് എസ്ഐ ഷമീറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top