28 September Monday
ആന്ധ്ര സവാളയ്‌ക്ക്‌ നല്ലകാലം

അടുക്കള തിരിച്ചുപിടിക്കാൻ ഉള്ളിത്തീയലും ചള്ളാസും

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

 ഇടുക്കി 

ചെറിയതും ഇടത്തരവുമായ ആന്ധ്രസവാള കളംനിറയുന്നു. ഉള്ളിത്തീയലും ചള്ളാസുമൊക്കെ അടുക്കളയിലേക്ക്‌ മടങ്ങിയെത്തിത്തുടങ്ങി. വീട്ടമ്മമാരുടെ മുഖത്തെ മ്ലാനത മാറുകയാണ്‌. ആന്ധ്ര സവാള ഒരു കിലോ 70 രൂപയ്‌ക്കാണ്‌ വിപണിയിൽ വിറ്റഴിക്കുന്നത്‌. മാവേലി സ്‌റ്റോറുകളിൽ 60 രൂപയുമാണ്‌. ആന്ധ്ര ഉള്ളി കിലോയ്‌ക്ക്‌ 80 രൂപയാണ്‌ വില.  
 മഹാരാഷ്ട്രയിൽനിന്നുള്ള മേൽത്തരം സവാള കിട്ടാതായ നവംബർ, ഡിസംബർ മാസങ്ങളിലാണ്‌ സവാള, ഉള്ളി വിലകൾ റോക്കറ്റുപോലെ കുതിച്ചത്‌. ബ്രൗൺ നിറത്തോടെ നല്ല വലുപ്പവും ഭംഗിയും രുചിയുമുള്ള മഹാരാഷ്ട്ര സവാളയ്‌ക്ക്‌ 140 രൂപ വിലവരും. ഉള്ളിക്ക്‌ വിപണിയിൽ 140 തും മാവേലി സ്‌റ്റോറിൽ 128 മാണ്‌. പകരം ചുവപ്പുനിറത്തിലുള്ള ദിണ്ഡുഗൽ സവാളയും വലുപ്പംകുറഞ്ഞ ആന്ധ്ര സവാളയുമാണ്‌ വിപണിയിൽ നിറയുന്നത്‌. നേരത്തെ എട്ടുകിലോ ദിണ്ഡുഗൽ സവാളയ്‌ക്ക്‌ 100 രൂപയായിരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള വഴിക്കച്ചവടക്കാർ പാതയോരങ്ങളിൽ കച്ചവടം നടത്തിയിരുന്ന ഇവയ്‌ക്കും 70 മുതൽ 80 രൂപ വരെയാണ്‌ വില. 
 ഹോട്ടലുകളിലും തട്ടുകടകളിലും സവാള അരിഞ്ഞതും ചള്ളാസുമൊക്കെ തീൻമേശകളിൽനിന്ന്‌ മറഞ്ഞു. ബജിക്കടകളിൽ സവാളവട കാണാനുമില്ല. പച്ചക്കറി വിലയ്‌ക്കൊപ്പം ഉള്ളി, സവാള വിലയും ഉയർന്നതോടെ കാറ്ററിങ്‌ സെന്ററുകളും സദ്യയ്‌ക്ക്‌ വിലകൂട്ടി. രുചിക്കുറവുണ്ടെങ്കിലും ആന്ധ്ര സവാളയുമായി പൊരുത്തപ്പെടുകയാണ്‌ ഹൈറേഞ്ചുകാർ. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top