28 September Monday
മനുഷ്യമഹാശൃംഖല

ജില്ലാ പ്രചാരണ ജാഥ 16ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jan 13, 2020

 ഏലപ്പാറ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ 26ന് നടത്തുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ക്യാപ്‌റ്റനായിട്ടുള്ള ജില്ലാജാഥയ്‌ക്ക്‌ 16ന് മുപ്പത്തിയഞ്ചാംമൈലിൽ തുടക്കമാകും. വൈകിട്ട്‌ അഞ്ചിന്‌ സിപിഐ ദേശീയ കൗൺസിൽ അംഗം കെ ഇ ഇസ്‌മയിൽ ഉദ്ഘാടനം ചെയ്യും. തങ്കമണി മുതൽ കാഞ്ചിയാർ പള്ളിക്കവല വരെയുള്ള മനുഷ്യമഹാശൃംഖലയിൽ പതിനായിരങ്ങൾ അണിനിരക്കും. ജാഥ 17ന് മേരികുളം, ഉപ്പുതറ, ഏലപ്പാറ, പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി, ഒന്നാംമൈൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അണക്കരയിൽ സമാപിക്കും. 18ന്‌ ഉടുമ്പൻചോല മണ്ഡലത്തിൽ പര്യടനം തുടരും.
 എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ, പി എൻ വിജയൻ, മാത്യു വർഗീസ്, എം എ ജോസഫ്, അനിൽ കൂവപ്ലാക്കൽ, ഡോ. രാജഗോപാൽ, ജോർജ് അഗസ്റ്റ്യൻ, ജോണി ചെരിവുപറമ്പിൽ, എം എം സുലൈമാൻ, പി കെ വിജയൻപിള്ള, അനൂപ് ഫ്രാൻസിസ് എന്നിവർ ജാഥാംഗങ്ങളാണ്‌. സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി എൽഡിഎഫ് പീരുമേട്‌ നിയോജകമണ്ഡലം കൺവീനർ ജോസ് ഫിലിപ്പ് പറഞ്ഞു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top