17 February Sunday

കള്ളിമാലിയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ വിദ്യാര്‍ഥികള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

 

രാജാക്കാട‌്

വിനോദ സഞ്ചാര കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്റിനെ മാലിന്യമുക്തമായി സംരക്ഷിക്കാന്‍ യുവജനദിനത്തില്‍ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ രംഗത്ത്. രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കള്ളിമാലിയെ പ്ലാസ്റ്റിക് മുക്തമാക്കി സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുമായി എത്തിയത്. സമൂഹത്തിന് മാതൃകയാകുന്ന വിവിധ സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സ‌്കൂളിലെ എന്‍എസ‌്എസ‌് യൂണിറ്റ‌് നേതൃത്വം നൽകുന്നുണ്ട‌്. 

    നിര്‍ധന രോഗികള്‍ക്ക് സഹായമെത്തിച്ചും പരിസ്ഥിതി സംരക്ഷണം എറ്റെടുത്തും പ്രവര്‍ത്തിക്കുന്ന യൂണിറ്റ‌് പ്രകൃതിയുടെ പച്ചപ്പിനെ നിലനിര്‍ത്തൂ, വരും തലമുറയ‌്ക്ക‌് വഴികാട്ടൂ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ‌് പരിസ്ഥിതി സംരക്ഷണയജ്ഞം നടത്തുന്നത‌്. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കള്ളിമാലിയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. മാലിന്യത്തൊട്ടിയും അറിയിപ്പ‌് ബോര്‍ഡും സ്ഥാപിച്ചു. രാവിലെ ആരംഭിച്ച പരിപാടി സ്‌കൂള്‍ വികസന സമതി അധ്യക്ഷൻ ബേബിലാല്‍ ഉദ്ഘാടനം ചെയ്തു. 

    പിടിഎ വൈസ് പ്രസിഡന്റ് പി എസ് സുനില്‍കുമാര്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വി എ ആറ്റ്‌ലി, പ്രിന്‍സിപ്പൽ ഇന്‍ചാര്‍ജ‌് എ സി ഷിബി, പത‌്മനാഭന്‍, അപര്‍ണ വി സാബു, പി ടി സന്താനം, കീര്‍ത്തന, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

 

 

 

പ്രധാന വാർത്തകൾ
 Top