05 December Thursday

ലാക്കാട് ഗ്യാപ് റോഡ് എൻഐടി സംഘം സന്ദർശിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

 

 
 മൂന്നാർ  
ലാക്കാട് ഗ്യാപ് റോഡ് എൻഐടി(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി) സംഘം സന്ദർശിക്കും. കോഴിക്കോട്‌ നിന്നെത്തുന്ന വിദഗ്ധസംഘം ബുധനാഴ്ചയാണ്‌ ഗ്യാപ്‌ റോഡ്‌ സന്ദർശിക്കുന്നത്‌. കൊച്ചി-– ധനുഷ്‌കോടി ദേശീയപാതയുടെ നവീകരണത്തിനായി ഗ്യാപ്പിൽ പാറ പൊട്ടിക്കുന്ന പണികൾ നടക്കുന്നതിനിടെയാണ്‌ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്‌. സെപ്തംബർ എട്ടിനുണ്ടായ മലയിടിച്ചിലിൽ ഒരാൾ മരിക്കുകയും തമിഴ്നാട് സ്വദേശിയെ കാണാതാവുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ അതോറിറ്റി വിഭാഗം ഉദ്യോഗസ്ഥർ ഗ്യാപ്പിലെത്തി പരിശോധന നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൻഐടിയിലെ വിദഗ്ധർ ബുധനാഴ്ച ലാക്കാട് ഗ്യാപ്പിൽ എത്തുന്നത്. ഇവർ സർക്കാരിനു നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള പണികൾ നടക്കുക. മൂന്നാർ മുതൽ ബോഡിമെട്ട് വരെ 381 കോടി രൂപ ചെലവിൽ നടക്കുന്ന നവീകരണം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി രണ്ടുതവണ മലയിടിച്ചിൽ ഉണ്ടായത്. 
 
 
 
പ്രധാന വാർത്തകൾ
 Top