05 December Thursday
നികുതി അടച്ചില്ല

തമിഴ്നാട് സ്വകാര്യ ബസ് പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019
മൂന്നാർ
നികുതി അടയ്‌ക്കാതെ സർവീസ്‌ നടത്തിയ തമിഴ്നാട് രജിസ്‌ട്രേഷൻ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. മൂന്നാറിൽനിന്ന്‌ ചെന്നൈക്ക്‌ സർവീസ് നടത്തിയ ടിഎടി എന്ന സ്വകാര്യബസാണ്‌ ഇൻസ്‌പെക്ടർ പി എസ്‌ മുജീബ്‌ പിടിച്ചെടുത്ത്‌ ദേവികുളം പൊലീസിന് കൈമാറിയത്. തിങ്കളാഴ്ച ദേവികുളത്തുവച്ച് നടത്തിയ പരിശോധനയിലാണ് വാഹനം പിടിച്ചെടുത്തത്. പിഴയടക്കം 2.87 ലക്ഷം രൂപ അടച്ചാൽ മാത്രമേ ബസ് വിട്ടുനൽകുകയുള്ളുവെന്ന് ദേവികുളം ജോയിന്റ് ആർടി ഓഫീസ് അധികൃതർ പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top