07 December Tuesday

മണിയാറംകുടി–ഉടുമ്പന്നൂര്‍ 
റോഡ് സര്‍വേക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 12, 2021

മന്ത്രി റോഷി അഗസ്റ്റിൻ റോഡ് സർവേ നടപടികൾ പരിശോധിക്കുന്നു

ഇടുക്കി 
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടിയേറ്റ പാതയായ മണിയാറാംകുടി - കൈതപ്പാറ - ഉടുമ്പന്നൂർ റോഡിന്റെ സർവേ നടപടികൾക്ക് തുടക്കമായി. ജലവിഭവ  മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രാരംഭ നടപടിക്ക്‌ തുടക്കമായത്.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  റോഡ് നിർമാണം. വനം വകുപ്പിന്റെ സ്ഥലത്തു കൂടി  പോകുന്ന ഈ പാത മണിയാറംകുടിയിൽ നിന്നും തൊടുപുഴയ്ക്കുള്ള എളുപ്പവഴിയാണ്. ഈ റോഡിന്റെ പണി പൂർത്തിയായാൽ ഇവിടുത്തെ ജനങ്ങൾക്ക് വ്യാപാര,  - ജോലി ആവശ്യങ്ങൾക്ക് തൊടുപുഴയ്ക്ക് പോകാനാവും. നിലവിൽ ജീപ്പ്, ബൈക്ക് പോലുള്ള വാഹനങ്ങൾ മാത്രമാണ് ഈ വഴി  പോകുന്നത്. ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെയും ജനപ്രതിനിധികളുടെയും ശ്രമത്തിനോടുവിലാണ് റോഡിന് നിർമാണ അനുമതി ലഭിച്ചത്.  ഡീൻ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, മുൻ എംപി ജോയ്സ് ജോർജ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെജി സത്യൻ, ആൻസി ജോസ്, സിജി ചാക്കോ രാജു കല്ലറയ്ക്കൽ, സെലിൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ സി വി വർഗീസ്, അനിൽ ആനിയ്ക്കാനാട്ട്,  തുടങ്ങി വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top