23 September Wednesday

ഇരവികുളം ദേശീയോദ്യാനത്തിൽ ഇനി രേഖയുടെ ചിരിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

 മറയൂർ

ഇരവികുളം ദേശീയോദ്യാനത്തിലെത്തുന്ന വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ ചിരിയോടെ സ്വാഗതംചെയ്യാൻ ഇനി രേഖയില്ല. പെട്ടിമുടി ഉരുൾപൊട്ടലിൽ അകപ്പെട്ട് ഇരവികുളം ദേശീയോദ്യാനത്തിൽ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരിയായ രേഖ(29)യും മരിച്ചുവെന്ന് വിശ്വസിക്കാനാവുന്നില്ല. വിദേശികൾക്കും സ്വദേശികൾക്കും അവരുടെ ഭാഷയിൽ ചിരിച്ചുകൊണ്ട്‌ ദേശീയോദ്യാനത്തെ കുറിച്ച്‌ വിവരിക്കുന്ന ‘സ്‌മാർട്ട്‌ ഗേളാ’യിരുന്നു രേഖ. തമിഴ്-, മലയാളം , ഇംഗ്ലീഷ്- ഉൾപ്പെടെയുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന രേഖ മികച്ച വഴികാട്ടിയായിരുന്നു. മൂന്നാർ ടൗൺ കോളനി സ്വദേശിയായിരുന്ന രേഖ പെട്ടിമുടി സ്വദേശിയായ ഭാരതിരാജയെ വിവാഹം കഴിച്ചതിനെ തുടർന്നാണ് പെട്ടിമുടിയിൽ താമസമാക്കിയത്-. ഇവർ താമസിച്ചിരുന്ന ലയത്തിൽനിന്ന്‌ ഒന്നര കിലോമീറ്റർ അകലെ ആറ്റിൽനിന്നാണ് രേഖയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്‌-.
 ഇരവികുളം ദേശീയോദ്യാനത്തിലെ വെൻഡേഴ്-സ്- ഇക്കോ ഡെവലപ്‌മെന്റ്‌- കമ്മിറ്റിയുടെ സജീവ പ്രവർത്തകയായിരുന്നു. വനവിഭവങ്ങളും കരകൗശല വസ്-തുക്കളും സുഗന്ധവ്യഞ്‌ജനങ്ങളും വിൽക്കുന്ന ഷോപ്പിലെ ചുമതലയും രേഖയ്‌ക്കായിരുന്നു. താൽക്കാലിക ജോലിയാണെങ്കിലും ആത്മാർഥതയിൽ ടിക്കറ്റ് കൗണ്ടറിൽ സഹായിക്കുന്നതിനും ചുമതലപ്പെടുത്താറുണ്ടായിരുന്നു. ലോക്ക്-ഡൗണിനെ തുടർന്ന് താമസം പെട്ടിമുടിയിലാക്കി. കോവിഡ്- വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇരവികുളം ദേശീയോദ്യാനത്തിലെ വിനോദസഞ്ചാരം നിർത്തിവയ്‌ക്കുന്നതുവരെ രേഖ മൂന്നാർ കോളനിയിൽനിന്നാണ് ജോലിക്ക്- എത്തിയിരുന്നത്-. 
ജോലിയില്ലാതായതോടെ രേഖ ഭർത്താവിന്റെ വീട്ടിലേക്ക്- വന്നത്‌ മരണത്തിലേക്കുമായി. രേഖയും ഭർത്താവ്- ഭാരതിരാജയും ആറും നാലും വയസ്സുള്ള രണ്ട്- കുട്ടികളും ദുരന്തത്തിനിരയായിരുന്നു. ഭർത്താവ്- ഭാരതിരാജയുടെ മൃതദേഹം ശനിയാഴ്-ച തെരച്ചിൽ സംഘം ദുരന്തസ്ഥലത്തുനിന്നുതന്നെ കണ്ടെത്തി. 
 രേഖയുടെ മൃതദേഹം ചൊവ്വാഴ്‌ച പകൽ ഒന്നോടെ പുഴയിൽനിന്നാണ് കണ്ടെത്തിയത്-. തെരച്ചിൽ സംഘത്തോടൊപ്പം അഞ്ചുദിവസമായി  കാത്തുനിൽക്കുകയായിരുന്നു ഇരവികുളം ദേശീയോദ്യാനത്തിലെ ജീവനക്കാരും സഹപ്രവർത്തകരും‌ പ്രിയ സഹപ്രവർത്തകയ്‌ക്കായി.
 ഇരവികുളം ദേശീയോദ്യാനത്തിലൂടെയാണ് പെട്ടിമുടിയിലേക്ക് പോകേണ്ടത്-. രേഖയെ കൂടാതെ, വിനോദസഞ്ചാരികളെ അഞ്ചാംമൈലിൽനിന്ന്‌ പാർക്കിലേക്ക്- എത്തിക്കുന്ന വാഹനം ഓടിക്കുന്ന ഡ്രൈവർമാരായ മയിൽസ്വാമി, ഗണേശൻ, വനവികസന ഏജൻസിയിൽനിന്ന്‌ ഇടമലക്കുടിക്കുള്ള വാഹനത്തിന്റെ ഡ്രൈവർമാരായ മണികണ്ഠൻ, രാജ, വാച്ചറായ അച്യുതൻ ഉൾപ്പെടെ ആറുപേരാണ് വനംവകുപ്പിന് പെട്ടിമുടി ഉരുൾപൊട്ടലിൽ നഷ്-ടമായത്-.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top