23 September Wednesday

പൊതുമരാമത്ത്‌ റോഡുകൾക്ക്‌ 30 കോടിയുടെ നാശം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020
ഇടുക്കി
ജില്ലയിൽ ചൊവ്വാഴ്ച വരെ കാലവർഷക്കെടുതിയിൽ 30 കോടി രൂപയുടെ നാശനഷ്ടമാണ് പൊതുമരാമത്ത്‌ റോഡുകൾക്ക് സംഭവിച്ചത്.
മൂലമറ്റം–- -പുള്ളിക്കാനം–- എടാട്, തൊടുപുഴ–- ഉടുമ്പന്നൂർ, മുട്ടം–- കരിങ്കുന്നം–- അന്തിനാട്–- -മേലുകാവ്, മൂന്നാർ–- കുമളി, പുറ്റടി–- അണക്കര, ബാലഗ്രാം–- പുളിയൻമല, ഇടുക്കി–- ശാന്തിഗ്രാം, പീരുമേട്–- ദേവികുളം, തടിയമ്പാട്–-- വിമലഗിരി–- -ശാന്തിഗിരി, പണിക്കൻകുടി–- -പൊൻമുടി, മൂന്നാർ–- മറയൂർ–- ചിന്നാർ, മൂന്നാർ–- ടോപ്‌‌സ്‌റ്റേഷൻ, മൂന്നാർ എൻജിനിയറിങ്‌ കോളേജ് എന്നീ റോഡുകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. എൻആർ സിറ്റി–- കൂമ്പൻപാറ–- കൊങ്ങിണിസിറ്റി–- ബൈസൺവാലി, വാഗമൺ–- മൂലമറ്റം എന്നീ റോഡുകളുടെ കലുങ്കും ചീനിക്കുഴി–- പാറമട, തട്ടക്കുഴ–- ചെപ്പുകുളം എന്നീ റോഡുകളുടെ സംരക്ഷണഭിത്തിയും തകർന്നു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top