12 August Wednesday

ഇടുക്കി മെഡിക്കല്‍ കോളേജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 14ന്

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

 

ഇടുക്കി
ജില്ലയുടെ വികസനക്കുതിപ്പിന് കരുത്തുപകർന്ന്, മലയോരനിവാസികൾക്ക് നൂതന ചികിത്സാസൗകര്യങ്ങളൊരുക്കി ഇടുക്കി മെഡിക്കൽ കോളേജ്‌. ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്തുനിന്ന്‌ വീഡിയോ കോൺഫറൻസ് മുഖേന ചൊവ്വാഴ്‌ച പകൽ 11ന്‌ വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യും. ഡയാലിസിസ് യൂണിറ്റ്, കോവിഡ് പരിശോധനയ്‌ക്കായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ട്രൂനാറ്റ് ലാബ്, ആർടിപിസിആർ ലാബ്, ബ്ലഡ് സെന്റർ, പുതിയ ബ്ലോക്കിലേക്കുള്ള റോഡ്, കോവിഡ് ഐസിയു, ജനറൽ ഐസിയു, ഓപ്പറേഷൻ തിയറ്റർ, കോവിഡ് ലേബർ റൂം, ചുറ്റുമതിൽ, കാത്തിരുപ്പ് കേന്ദ്രം, മോർച്ചറി നവീകരണാരംഭം തുടങ്ങി വിവിധ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി എം എം മണി അധ്യക്ഷനാകും. കോവിഡ്‌ മുൻകരുതലുകൾ പാലിച്ചായിരിക്കും ചടങ്ങുകളെന്ന്‌ കലക്ടറേറ്റിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ റോഷി അഗസ്റ്റിൻ എംഎൽഎയും കലക്ടർ എച്ച്‌ ദിനേശനും അറിയിച്ചു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top