12 August Wednesday
കോവിഡ്

കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020
 
ഇടുക്കി
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചികിത്സാസൗകര്യങ്ങളൊരുക്കി ജില്ലാഭരണം. ഇടുക്കി മെഡിക്കൽ കോളേജ്, തൊടുപുഴ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് നിലവിൽ രോഗികളെ ചികിത്സിക്കുന്നത്. ഇതിനുപുറമെ മെഡിക്കൽ കോളേജിന്റെ അക്കാദമിക് ബ്ലോക്ക്, കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയുടെ ഫോർത്തുനാത്തൂസ് സെന്റർ, പാറേമാവ് ആയുർവേദ ആശുപത്രി അനക്‌സ്, തൊടുപുഴ ജില്ലാ ആശുപത്രിയുടെ ഭാഗമായുള്ള ഉത്രം റെസിഡൻസി, വ്യാപാരി വ്യവസായി ഭവൻ എന്നിവ ഏറ്റെടുത്ത് ചികിത്സാസൗകര്യങ്ങൾ സജ്ജീകരിക്കും. ഇത്തരത്തിൽ നാനൂറ്റമ്പതോളം ബെഡുകളാണ് ക്രമീകരിക്കുന്നത്. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top