05 August Wednesday

5 പേർക്കുകൂടി കോവിഡ്‌; 4 പേർ രോഗമുക്തർ

സ്വന്തം ലേഖകന്‍Updated: Sunday Jul 12, 2020

 

 
തൊടുപുഴ
ജില്ലയിൽ ആരോഗ്യപ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നാലുപേർ രോഗമുക്തരായി. രോഗം പിടിപെട്ട ആരോഗ്യപ്രവർത്തകയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ ദിനംപ്രതി രോഗികളുടെ എണ്ണം വർധിപ്പിക്കുന്നത്‌ ആശങ്ക ഉയർത്തുന്നു‌. വാത്തിക്കുടി പഞ്ചായത്തിലെ 11, 14 വാർഡുകൾ കണ്ടെയ്‌ൻമെന്റ്‌ മേഖലയാക്കി. ഇവിടെ കർശന ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളും ഏർപ്പെടുത്തി.  
രോഗികൾ
● ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ്‌ നേഴ്സായ ചിന്നക്കനാൽ സ്വദേശിനി(28). മെയ്‌ 31ന് ഹൈദരാബാദിൽ പോയി മടങ്ങിയെത്തിയ ഇവർ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു. ബന്ധുവിനോടൊപ്പം എറണാകുളത്തും പോയിരുന്നു. ജൂലൈ എട്ടുവരെ ഇവർ ആശുപത്രിയിൽ ജോലി ചെയ്‌തു. ഒമ്പതിനാണ്‌ സ്രവ പരിശോധനയ്ക്ക് വിധേയയായത്. 
● അൾജീരിയയിൽനിന്ന്‌ മടങ്ങിയെത്തിയ തൊടുപുഴ കാരിക്കോട് സ്വദേശി(46). അൾജീരിയയിൽനിന്ന് ഡൽഹിയിലെത്തി ഏഴുദിവസം നിരീക്ഷണത്തിൽ കഴിഞ്ഞു. ജൂൺ 26ന് ഡൽഹിയിൽനിന്ന്‌ വിമാനത്തിൽ കൊച്ചിയിലെത്തി. അവിടെനിന്ന് ടാക്സിയിൽ കാരിക്കോട് വീട്ടിലെത്തി നിരീക്ഷണത്തിലായി. 
● ജൂൺ 30ന് യുഎഇ റാസ് അൽ ഖൈമയിൽനിന്നെത്തിയ വാഴത്തോപ്പ് സ്വദേശി(31). കൊച്ചിയിൽനിന്ന്‌ സുഹൃത്തുക്കളോടൊപ്പം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിലായി. 
● ജൂൺ 28ന് ഷാർജയിൽനിന്നെത്തിയ ചക്കുപള്ളം സ്വദേശി(40). കൊച്ചിയിൽനിന്ന്‌ ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ പ്രവേശിച്ചു. 
● ജൂൺ 28ന് അബുദാബിയിൽനിന്നെത്തിയ ചക്കുപള്ളം സ്വദേശിനി(40). തിരുവനന്തപുരത്തുനിന്ന്‌ കെഎസ്ആർടിസി ബസിൽ കോട്ടയത്തെത്തി. അവിടെനിന്ന് ടാക്സിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായി.
രോഗമുക്തർ
● ജൂൺ 11ന് ഡൽഹിയിൽനിന്നെത്തി 25ന് കോവിഡ് സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശിയായ 64 കാരൻ.
● ജൂൺ 14ന് ഒമാനിൽനിന്നെത്തി 29ന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശിയായ 24 കാരൻ.
● ജൂൺ 15ന് ഹരിയാനയിൽനിന്നെത്തി 18ന് രോഗം കണ്ടെത്തിയ ഉടുമ്പന്നൂർ സ്വദേശിയായ 44 കാരൻ.
● ജൂൺ 23ന് ഒമാനിൽനിന്നെത്തി 26ന് കോവിഡ് സ്ഥിരീകരിച്ച വണ്ടിപ്പെരിയാർ സ്വദേശിയായ 45 കാരൻ.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top