20 July Saturday

പെരിയവരൈയിൽ പുതിയ പാലം; തൂണുകളുടെ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

പെരിയവരൈ പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

 

 
മൂന്നാർ
പെരിയവരൈയിൽ പണിയുന്ന പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നതിനുള്ള പൈലിങ് ജോലികൾ ആരംഭിച്ചു. മൂന്നാർ -ഉദുമൽപേട്ട റോഡിൽ പെരിയവരൈ എസ്റ്റേറ്റിനു സമീപമുണ്ടായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള പാലം സെപ്‌തംബർ  16ന് പെയ്ത ശക്തമായ മഴയിൽ തകർന്നു. ഒരു മാസത്തോളം വാഹന ഗതാഗതം പൂർണമായി നിലയ്ക്കുകയും ചെയ്തു. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് എസ് രാജേന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായി യുദ്ധകാലാടിസ്ഥാനത്തിൽ തകർന്ന പാലത്തിനു സമാന്തരമായി താൽക്കാലിക പാലം പണിത് ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ, സെപ്തംബറിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് വെള്ളം ഗതിമാറി ഒഴുകി താൽക്കാലിക പാലം തകരുകയായിരുന്നു. 
വലിയ സിമന്റ് കുഴലുകൾ സ്ഥാപിച്ച് വീണ്ടും പാലം പണിയുകയും ചെയ്തു. 
രണ്ട് മാസം മുമ്പ് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികൾ പൂർത്തിയാക്കി പുതിയ പാലത്തിന്റെ നിർമാണ ചുമതല എണാകുളം ഗ്രീൻവർത്ത് കൺസ്ട്രക്ഷൻകമ്പനിയെ ഏൽപ്പിച്ചു. നാല് കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. ഒരു വർഷം കൊണ്ട് പാലത്തിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 
 
പ്രധാന വാർത്തകൾ
 Top