17 October Thursday

വരുന്നു! പ്ലാസ്റ്റിക്- റീസൈക്ലിങ് പാർക്ക‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
തൊടുപുഴ 
ജില്ലിയിലെ പ്ലാസ്റ്റിക്- റീ സൈക്ലിങ‌് പാർക്കിനായുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തിയായി‌. പാരിസ്ഥിതിക നിയമപ്രകാരമുള്ള മാലിന്യ നിർമാർജന ജില്ലാതല സമിതിയുടെ പ്രഥമയോഗത്തിലാണ‌് കലക്ടർ എച്ച‌് ദിനേശൻ ഇക്കാര്യം അറിയിച്ചത‌്. കുമളി, നെടുങ്കണ്ടം, അടിമാലി പഞ്ചായത്തുകളിൽ പാരിസ്ഥിതിക നിയമപ്രകാരമുള്ള മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ മുന്നേറുകയാണ‌്. ആറുമാസത്തിനകം ഈ പഞ്ചായത്തുകളിൽ പാരിസ്ഥിതിക നിയമങ്ങൾ അനുശാസിക്കുന്ന എല്ലാ നടപടികളും സംവിധാനങ്ങളും ഒരുക്കാനാണ് തീരുമാനം. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പദ്ധതി നടപ്പിലാക്കും. മാലിന്യങ്ങൾ വൻതോതിൽ വനമേഖലയിൽ തള്ളുന്നത‌് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പാരിസ്ഥിതിക നിയമാവലോകന സമിതി ചെയർമാൻ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. മാലിന്യം തള്ളുന്നത‌് തടയാൻ വനംവകുപ്പ് ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ആശുപത്രിയിലെ ജൈവ മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന് പുനലൂർ താലൂക്ക‌് ആശുപത്രിയിൽ നടപ്പാക്കിയ സംവിധാനം മാതൃകയാക്കാമെന്ന‌് ചെയർമാൻ അഭിപ്രായപ്പെട്ടു.
    എല്ലാ മാസവും മൂന്നാമത്തെ ആഴ്ചയിൽ സമിതി യോഗം ചേർന്ന‌് സ്ഥിതി വിലയിരുത്തും. 
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ ദിനേശ് എം പിള്ള, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജി എസ് മധു, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സാജു സെബാസ്റ്റ്യൻ, ഡിഎംഒ എൻ പ്രിയ, ഡെപ്യൂട്ടി കലക്ടർ ആന്റണി സ്‌കറിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ വി കുര്യാക്കോസ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനിയർമാരായ എം എ ബൈജു, പി കെ ബാബുരാജ്, എബി വർഗീസ് എന്നിവർ സംബന്ധിച്ചു.
തൊടുപുഴ , 
പ്രധാന വാർത്തകൾ
 Top