27 June Thursday

ബാലസംരക്ഷണ സമിതികൾ ശാക്തീകരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 ഇടുക്കി

ത്രിതല പഞ്ചായത്ത് തലത്തിലുള്ള ബാലസംരക്ഷണ സമിതികൾ ശാക്തീകരിക്കാൻ എഡിഎം അനിൽ ഉമ്മന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽചേർന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ സമിതി യോഗം തീരുമാനിച്ചു. 
ചൂഷണം ചെയ്യപ്പെടാൻ സാഹചര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിന് സമഗ്ര സർവെ നടത്തും. ബോധവൽക്കരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനായി സന്ദേശ ബോർഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ എഡിഎമ്മിന‌് കൈമാറി.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top