18 June Friday

വീണ്ടും 1000 കടന്ന്‌ രോഗികൾ; സൂക്ഷിച്ചേ മതിയാവൂ

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021
തൊടുപുഴ
ജില്ലയിൽ 1056 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.39 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. 1176 പേർ രോഗമുക്തരായി. തൊടുപുഴയിൽ 104 പേർകൂടി കോവിഡ്‌ ബാധിതരായി. അടിമാലി–- 65, കുമളി–- 53, കട്ടപ്പന–- 47, പാമ്പാടുംപാറ–- 35, ഇരട്ടയാർ–- 33, നെടുങ്കണ്ടം, ഏലപ്പാറ, ഉപ്പുതറ 32 വീതം എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു. വെള്ളത്തൂവൽ–- 31, പീരുമേട്–- 30, കാമാക്ഷി–- 29, കരുണാപുരം, പള്ളിവാസൽ 28 വീതം, വണ്ടിപ്പെരിയാർ–- 27, വണ്ടൻമേട്–- 25, കൊന്നത്തടി, മൂന്നാർ 24 വീതം, ചക്കുപള്ളം–- 22, ഉടുമ്പന്നൂർ–- 21, വെള്ളിയാമറ്റം–- 20, ഉടുമ്പൻചോല–- 18, അറക്കുളം, ശാന്തൻപാറ–- 17 വീതം, വാഴത്തോപ്പ്–- 16, ഇടവെട്ടി, കാഞ്ചിയാർ, കുമാരമംഗലം, രാജകുമാരി, വാത്തിക്കുടി 15 വീതം എന്നിങ്ങനെ രോഗബാധിതരുണ്ട്‌. 
കഞ്ഞിക്കുഴിയിലും കൊക്കയാറിലും 14 വീതവും കോടിക്കുളത്തും മരിയാപുരത്തും 13 വീതവും രോഗം സ്ഥിരീകരിച്ചു. കരിമണ്ണൂർ, കരിങ്കുന്നം, മണക്കാട് പഞ്ചായത്തുകളിൽ 12 പേർക്കുവീതമാണ്‌ രോഗം. ബൈസൺവാലി–- 10, ചിന്നക്കനാൽ, ദേവികുളം, മറയൂർ, മുട്ടം, പുറപ്പുഴ, വണ്ണപ്പുറം, വട്ടവട പഞ്ചായത്തുകളിൽ ഏഴു വീതവും ആലക്കോട്, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ അഞ്ചുവീതവും രോഗം സ്ഥിരീകരിച്ചു. 
ഹോം ഐസൊലേഷൻ 15,000 കടന്നു
തൊടുപുഴ
ജില്ലയിൽ കോവിഡ്‌ ബാധിച്ച്‌ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം 15,523 ആയി ഉയർന്നു. ആശുപത്രികളിൽ 986 പേരുണ്ട്‌. 745 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുമുണ്ട്‌. 7,591 പേരാണ്‌ ആകെ വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നത്‌. 1,698 പേരാണ്‌ പുതുതായി ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top