26 June Wednesday
മഴയെത്തും മുമ്പെ

ഒരുമിച്ചിറങ്ങാം മാലിന്യമുക്ത നാടിനായി

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

 ഇടുക്കി

ആരോഗ്യ സംരക്ഷണത്തിന് ‘മാലിന്യമുക്ത പരിസരം’ എന്ന സന്ദേശത്തോടെ സംഘടിപ്പിച്ച  ശുചീകരണ യജ്ഞത്തിന്റെ ആദ്യദിനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലൂടെ പകർച്ചവ്യാധി നിയന്ത്രണം, മാലിന്യ മുക്തമായ നാട് എന്നതാണ് ലക്ഷ്യംവയ‌്ക്കുന്നത്. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച‌് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.  ശുചീകരണ പ്രവർത്തകർക്ക് ഗ്ലൗസ്, മാസ്‌ക്, മറ്റ് ശുചീകരണ ഉപകരണങ്ങൾ, ബ്ലീച്ചിങ‌് പൗഡർ എന്നിവ പഞ്ചായത്തും ആരോഗ്യ വിഭാഗവും നൽകി. വിവിധ ഇടങ്ങളിൽനിന്നും ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്‌കരിക്കും. 
    ജനപ്രതിനിധികൾ, ഹരിതകർമ സേന ആരോഗ്യ പ്രവർത്തകർ, അങ്കണവാടി - ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ, എൻസിസി, എൻഎസ്എസ്, റെഡ് ക്രോസ്, സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. കലക്ടറേറ്റിൽ ശുചീകരണ യജ്ഞം കലക്ടർ എച് ദിനേശ‌് ഉദ‌്ഘാടനം ചെയ‌്തു. ജില്ലാ ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ സാജു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി ഡിഎംഒ സുഷമ, കുടുംബശ്രീ അംഗങ്ങൾ, ശുചിത്വ മിഷൻ പ്രവർത്തകർ, ഡിടിപിസി ജീവനക്കാർ, ഹരിത കർമസേന എന്നിവരടങ്ങിയ സംഘം കലക്ടറേറ്റും പരിസര പ്രദേശങ്ങളും വൃത്തിയാക്കി ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ വാർഡുകളും വീടുകളും  കേന്ദ്രീകരിച്ച് ശുചീകരണം നടത്തും. വിവിധ ഇടങ്ങളിൽനിന്നും ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംസ്‌കരിക്കും.
   ജില്ലാ മെഡിക്കൽ ഓഫീസിന്റെയും വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കരിമ്പനിൽ സംഘടിപ്പിച്ച ശുചീകരണയജ്ഞം റോഷി അഗസ്റ്റ്യൻ എംഎൽഎ ഉദ‌്ഘാടനംചെയ‌്തു. കരിമ്പൻ ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും വൃത്തിയാക്കി. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top