15 May Saturday

ജാഗ്രത കുറഞ്ഞു; ജില്ല 
മുന്നൂറിലേക്ക്‌

സ്വന്തം ലേഖകന്‍Updated: Monday Apr 12, 2021

 

 
തൊടുപുഴ
ജില്ലയിൽ 291 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 276 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം പകർന്നത്‌. നാലുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട്‌ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 77 പേർ രോഗമുക്തി നേടി.
ഞായറാഴ്‌ചയും തൊടുപുഴ താലൂക്കിലാണ്‌ ഏറ്റവും കൂടുതൽ രോഗികളുള്ളത്‌. തൊടുപുഴ നഗരത്തിൽ 32 പേർക്ക്‌ രോഗം ബാധിച്ചു. സമീപ പഞ്ചായത്തായ കരിമണ്ണൂരിൽ 24, മണക്കാട്‌ 12, ഉടുമ്പന്നൂർ 11, ഇടവെട്ടി ഒമ്പത്‌, പുറപ്പുഴ എട്ട്‌, കുമാരമംഗലം എട്ട്, ആലക്കോട് ആറ്‌‌ എന്നിങ്ങനെ രോഗികളുണ്ട്‌. 
നെടുങ്കണ്ടത്ത്‌ 22 പേർക്കും ഏലപ്പാറയിൽ 16 പേർക്കും രോഗം ബാധിച്ചു. കട്ടപ്പനയിൽ 11 പേർക്കും കരുണാപുരത്ത്‌ 10 പേർക്കും രോഗമുണ്ട്‌. അടിമാലി, 
വാത്തിക്കുടി പഞ്ചായത്തുകളിൽ ഒമ്പതുപേർക്കു വീതവും അറക്കുളം, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ എട്ടുപേർക്കു വീതവും രോഗം ബാധിച്ചു. പാമ്പാടുംപാറയിൽ ഏഴും ഉടുമ്പൻചോലയിൽ ആറും അയ്യപ്പൻകോവിൽ, മരിയാപുരം, ഉപ്പുതറ, വാഴത്തോപ്പ് എന്നിവിടങ്ങളിൽ അഞ്ചു വീതവും രോഗികളുണ്ട്‌. 
ജില്ലയിൽ 343 കോവിഡ്‌ രോഗികൾ ആശുപത്രികളിലും 1373 പേർ ഹോം ഐസൊലേഷനിലും കഴിയുന്നുണ്ട്‌. 275 പേർ ആശുപത്രി നിരീക്ഷണത്തിലുണ്ട്‌. 422 പേർക്ക്‌ പുതുതായി ഹോം ക്വാറന്റൈൻ നിർദേശിച്ചു.  ആകെ 3304 പേർ ഹോം ക്വാറന്റൈനിലുണ്ട്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top