18 August Sunday

അജിത നൽകി ആശ്വാസത്തിന്റെ ചൂടൂതിയ ചായ

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
കോതമംഗലം
പാവങ്ങൾക്ക‌് കൈത്താങ്ങായി ഇടതുപക്ഷം മാത്രമെ ഉള്ളുവെന്ന‌് തൊഴിലാളികളായ പുത്തൻകുരിശ‌് കല്ലുങ്കൽ അജിതയും ശശിയും. നാടിന‌് എന്തെങ്കിലും ചെയ്യണമെങ്കിലും ഇടതുപക്ഷംതന്നെയാണ‌് തുടരേണ്ടതെന്നും ഇരുവരും സാക്ഷ്യപ്പെടുത്തുന്നത‌് സ്വന്തം ജീവിതാനുഭവം കൊണ്ടാണ‌്.  വർഷങ്ങളായി നട്ടെല്ലിന‌് ചികിത്സയിലായിരുന്ന അജിതയ‌ും കുടുംബവും ഇപ്പോൾ സ്വസ്ഥമായി അന്തിയുറങ്ങുന്നത‌് സിപിഐ എം കവളങ്ങാട‌് ഏരിയ കമ്മിറ്റി നിർമിച്ചുനൽകിയ കനിവ‌് ഭവനത്തിലാണ‌്.
വ്യാഴാഴ‌്ച ജോയ‌്സ‌് ജോർജിനെ വരവേൽക്കാൻ പുത്തൻകുരിശ‌് കവലയിൽ കട്ടൻചായയുമായാണ‌് അജിതയെത്തിയത‌്. 17 വർഷമായി അജിത നട്ടെല്ലിന‌് ചികിത്സയിലാണ‌്. എട്ടുവർഷം കിടന്ന കിടപ്പായിരുന്നു. ചികിത്സയ‌്ക്കായി നാല‌് സെന്റ‌് സ്ഥലം വിറ്റതോടെ കിടപ്പാടമില്ലാതായി.
   പ്ലാസ‌്റ്റിക‌് പായ വലിച്ചുകെട്ടിയ കൂരയിലായിരുന്നു മൂന്ന‌് മക്കളുമൊത്തുള്ള പിന്നീടുള്ള ജീവിതം. കോട്ടയം മെഡിക്കൽ കോളേജ‌് ആശുപത്രിയിലെ ഓപ്പറേഷന‌് ശേഷം അജിതയ‌്ക്ക‌് നടക്കാമെന്നായി. സർക്കാർ നൽകിയ അഞ്ച‌് സെന്റ‌് ഭൂമിയിലാണ‌് 750 ചതുരശ്ര അടിയിൽ സിപിഐ എം വീട‌് നിർമിച്ചുനൽകിയത‌്. സർക്കാരിനും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടുമുള്ള നന്ദി പറഞ്ഞ‌റിയിക്കാനാകില്ലെന്ന‌് ശശി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top