20 August Tuesday

ദുരിതങ്ങളറിയുന്നവനൊപ്പം

വെബ് ഡെസ്‌ക്‌Updated: Friday Apr 12, 2019
ഏലപ്പാറ
ജീവിതം തിരിച്ചുനൽകിയ ജനകീയ സർക്കാർ പ്രതിനിധിയെ പാർലമെന്റിലേക്കയക്കാൻ തോട്ടം തൊഴിലാളികൾ തയ്യാറായി. പീരുമേട് താലൂക്കിൽ പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളായ എംഎംജെ പ്ലാന്റേഷന്റെ ബോണാമി, കോട്ടമല, പീരുമേട‌്, ടീ കമ്പനിയുടെ ചീന്താലാർ, ലോൺട്രി, പുതുക്കട-‐ കാറ്റാടിക്കവല എന്നീ തോട്ടങ്ങളിലെ തൊഴിലാളികൾക്കാണ‌് ഇടതുപക്ഷ സർക്കാരിന്റെയും എംപിയുടെയും ഇടപെടലുകൾ ആശ്വാസം പകർന്നത‌്.
  2017ൽ മന്ത്രി ടി പി രാമകൃഷ‌്ണൻ തോട്ടങ്ങളിലെത്തിയപ്പോൾ ജോയ‌്സ‌് ജോർജും ദുരവസ്ഥകൾ മനസ്സിലാക്കാൻ ഒപ്പമുണ്ടായിരുന്നു. തോട്ടം വ്യവസായത്തെ നിലനിർത്തി തൊഴിലാളികൾക്ക‌് ഉയർന്ന വരുമാനം ലഭ്യമാകുന്ന പദ്ധതികൾക്കാണ‌് ഇവിടെ തുടക്കമിട്ടത‌്. പൂട്ടിപോയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ജീവിതോപാധികൾ നൽകി.
 പൂട്ടിയ തോട്ടങ്ങളിൽ തൊഴിലാളികൾക്ക‌് ഗ്രാറ്റുവിറ്റി ലഭിക്കാനായി പ്രത്യേക അദാലത്തുകൾ നടത്തി. ഭൂമിയുള്ള മുഴുവൻ കുടുംബങ്ങളെയും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപടി സ്വീകരിച്ചു. ജൂണിൽ അടുത്ത പിഎൽസി യോഗം ചേരും. അതുവരെ ഒരു സമരവും കൂടാതെ 50 രൂപ ഇടക്കാല ആശ്വാസം നൽകിത്തുടങ്ങി. ലൈഫ‌് പദ്ധതി, കരുതൽ ഭവന പദ്ധതികൾ, ദേശീയപാത വികസനം, ഗ്രാമീണമേഖലയുടെ വികസനം തുടങ്ങിയ നിരവധി പദ്ധതികളാണ‌് എൽഡിഎഫ‌് സർക്കാർ മേഖയിൽ കൊണ്ടുവന്നത‌്.
 
പ്രധാന വാർത്തകൾ
 Top