19 June Wednesday
തോട്ടം തൊഴിലാളികൾക്ക‌് 100 വീട‌്

മൂന്നാറിൽ ലേബർ കോംപ്ലക‌്സിന‌് 14ന‌് ശിലയിടും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019
മൂന്നാർ
കെഡിഎച്ച് വില്ലേജിൽ ന്യൂ കോളനിയിൽ നിർമിക്കുന്ന ലേബർ കോംപ്ലക‌്സിന്റെയും കുറ്റിയാർവാലിയിൽ തോട്ടംതൊഴിലാളികൾക്കായി നിർമിക്കുന്ന വീടുകളുടെയും ശിലാസ്ഥാപനം മന്ത്രി ടി പി രാമകൃഷ്ണൻ വ്യാഴാഴ‌്ച നിർവഹിക്കും. പകൽ 12 ന‌് നടക്കുന്ന ചടങ്ങിൽ മന്ത്രി എം എം മണി അധ്യക്ഷനാകും. കുറ്റിയാർവാലിയിൽ ലൈഫ് പദ്ധതിയിൽ തോട്ടം തൊഴിലാളികൾക്കുള്ള ഭവന പദ്ധതി പ്രകാരം 400 ചതുരശ്ര അടി വിസ്തീർണമുള്ള 100 വീടുകളാണ് നിർമിച്ചുനൽകുന്നത‌്. 
   ലേബർ കോംപ്ലക്സിനായി 8000 ചതുരശ്ര വിസ്തീർണമുള്ള രണ്ട് നിലമന്ദിരത്തിന‌് രൂപരേഖയായി. മൂന്നാർ ഡെപ്യൂട്ടി ലേബർ ഓഫീസ്, ഇൻസ്പെക്ടർ ഓഫ് പ്ലാന്റേഷൻസ്, അസിസ്റ്റന്റ് ലേബർ ഓഫീസ് എന്നിവ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും തോട്ടം മേഖലയിൽ തൊഴിൽ നിയമങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും കേന്ദ്രീകൃത സംവിധാനം ഒരുക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ചടങ്ങിൽ ജോയ്സ് ജോർജ് എംപി,    എസ് രാജേന്ദ്രൻ എംഎൽഎ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ് എന്നിവർ പങ്കെടുക്കും. 
 
പ്രധാന വാർത്തകൾ
 Top