29 May Sunday

ധീരജിന്‌ അന്ത്യാഭിവാദ്യമേകി ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

ധീരജ് രാജേന്ദ്രന്റെ മൃതദേഹത്തിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് റീത്ത് സമർപ്പിക്കുന്നു

തൊടുപുഴ
ധീരരക്തസാക്ഷി ധീരജ്‌ രാജേന്ദ്രന്‌ വഴിയിലുടനീളം അന്ത്യാഭിവാദ്യം അർപ്പിച്ച്‌  ആയിരങ്ങൾ. ഇടുക്കിയിൽനിന്ന്‌ തളിപ്പറമ്പിലേക്കുള്ള വിലാപയാത്ര കടന്നുപോയ പ്രദേശങ്ങളിൽ വഴിയുടെ ഇരുവശങ്ങളിലും പാർടി പ്രവർത്തകരും നാട്ടുകാരുമടക്കം നിരവധിപേർ കാത്തുനിന്നു. എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ കൊടികളുയർത്തി മുദ്രാവാക്യം മുഴക്കിയും പുഷ്‌പവൃഷ്ടി നടത്തിയുമാണ്‌ ധീരരക്തസാക്ഷിക്ക്‌ വിടയേകിയത്‌. 
    സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൈനാവ്‌ എൻജിനിയറിങ്‌ കോളേജിലും പൊതുദർശനത്തിനുശേഷം മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മൂലമറ്റം അശോകക്കവലയിൽ എത്തിയപ്പോൾ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ടൗൺഹാളിനു സമീപം വിലാപയാത്ര എത്തുമ്പോൾ വൻജനാവലി കാത്തുനിന്ന്‌ മുദ്രാവാക്യം മുഴക്കി ധീരജിന്‌ അന്ത്യാഭിവാദ്യം അർപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ, ജനാധിപത്യ കേരള കോൺഗ്രസ്‌ നേതാവ്‌ പി സി ജോസഫ്‌ തുടങ്ങിയവർ പുഷ്‌പചക്രം അർപ്പിച്ചു. 
വിലാപയാത്രയെ ഇടുക്കി ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ പ്രവർത്തകർ എറണാകുളം ജില്ലയിലേക്ക്‌ വരവേറ്റത്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top