16 May Monday

സമാധാനാന്തരീക്ഷം തകർക്കാൻ കോൺഗ്രസ്‌ ശ്രമം: എം എം മണി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

അടിമാലിയിൽ പ്രതിഷേധ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 

അടിമാലി
സംസ്ഥാനത്ത് കൊലപാതകവും സംഘർഷവും നടത്തി സമാധാനാന്തരീക്ഷം തകർക്കാൻ കോൺഗ്രസ്‌ ശ്രമിക്കുന്നതായി എം എം മണി എംഎൽഎ. അടിമാലിയിൽ പ്രതിഷേധയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജിൽ ഒരു പ്രശ്നവും ഇല്ലാതിരുന്ന സമയത്ത് ആയുധങ്ങളുമായി എത്തിയ യൂത്ത് കോൺഗ്രസ്‌ ക്രിമിനലുകൾ മനഃപൂർവം ആക്രമണം നടത്തുകയായിരുന്നു. രാഷ്ട്രീയ എതിരാളികളെ വകവരുത്തി അതിലൂടെ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളിൽനിന്ന്‌ ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. നിയമപരമായും രാഷ്ട്രീയപരമായും ഇത്തരം നീക്കങ്ങളെ ചെറുക്കും.
     നിരവധി സിപിഐ എം പ്രവർത്തകരെയാണ് കോൺഗ്രസ്‌ ഈ കാലയളവിൽ കൊന്നത്. എന്നാൽ, ഏതെങ്കിലും തരത്തിൽ ആക്രമണം നടത്താൻ സിപിഐ എം ശ്രമിച്ചിട്ടില്ല. ഞങ്ങളുടെ നിലപാടും അതല്ല. സമാധാനാന്തരീക്ഷവും സ്വൈരജീവിതവും പുലരണം. കുത്തകമാധ്യമങ്ങൾ സിപിഐ എമ്മിനെ അക്രമകാരികളായി ചിത്രീകരിക്കുമ്പോഴും മരിച്ചുകൊണ്ടിരിക്കുന്നത് സിപിഐ എം പ്രവർത്തകരാണ്. ഇത് നിഷ്‌പക്ഷമതികളായ കേരളജനതയ്‌ക്ക്‌ മനസ്സിലായിട്ടുണ്ടെന്നും എം എം മണി പറഞ്ഞു. എം കമറുദീൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ടി കെ ഷാജി, ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ, സി ഡി ഷാജി, ടി കെ സുധേഷ്‌കുമാർ, മാത്യു ഫിലിപ്പ്, ഷേർളി മാത്യു എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top