19 March Tuesday

ചേരി തിരിഞ്ഞ് ഏറ്റുമുട്ടൽ; വാനരന‌് വാല് നഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 

കുമളി

ചേരി തിരിഞ്ഞ് പോരാടിയതിനെ തുടർന്ന് കുരങ്ങിന് വാല് നഷ്ടമായി. റോസാപ്പൂക്കണ്ടത്ത് വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് കുരങ്ങുകളുടെ ഇരുഗ്രൂപ്പുകൾ തമ്മിൽ ഉഗ്ര പോരാട്ടം നടന്നത്. നിരവധി കുരങ്ങുകൾക്ക് പരിക്കേറ്റു. ഇതിലൊന്നിന്റെ വാല് പൂർണമായും മുറിഞ്ഞുപോയി.

   കുമളിയിൽ വനമേഖലയോട് ചേർന്ന് ജനവാസ മേഖലയിൽ നാളുകളായി കുരങ്ങിന്റെ ഉപദ്രവം രൂക്ഷമാണ്. നിരവധി ഗ്രൂപ്പുകളായാണ‌് ഇവയെത്തുക. രാത്രി കാലങ്ങളിൽ കാട്ടിലായിരിക്കും വാസം. പകൽ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നു.  ഗ്രൂപ്പുകൾ പരസ‌്പരം കണ്ടുമുട്ടിയാൽ തമ്മിൽ അടി കൂടുക പതിവ‌്. ഇരുഗ്രൂപ്പിലുമുള്ള കുരങ്ങുകൾക്ക് പരിക്കേൽക്കുന്നതും പതിവാണ്. വെള്ളിയാഴ്ച ഇത്തരത്തിൽ വനമേഖലയോട് ചേർന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് സംഘർഷമുണ്ടായത്. പരസ‌്പരം കടിച്ചതിനാൽ നിരവധി കുരങ്ങുകളുടെ മുഖത്തും ശരീരത്തിലും മുറിവേറ്റു.

 

 

 

 
പ്രധാന വാർത്തകൾ
 Top