19 March Tuesday
പ്രളയാനന്തര പുനർനിർമാണം

സുരക്ഷിതകേരളം ബോധവൽക്കരണം 13 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019
 
ഇടുക്കി
സംസ്ഥാന സർക്കാറിന്റെ കേരള പുനർനിർമാണ പദ്ധതി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവ യുഎൻഡിപിയുടെ  സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിത കേരളം ബോധവൽക്കരണം 13ന് രാവിലെ 10ന് ഇടുക്കി തഹസീൽദാർ ഫ്ലാ‌ഗ‌് ഓഫ‌് ചെയ്യും. ഇതോടനുബന്ധിച്ചുള്ള റോഡ്‌ഷോ  13, 14, 15 തീയതികളിൽ മൂന്നാർ, അടിമാലി, ഇടുക്കി, ചെറുതോണി, കട്ടപ്പന എന്നിവിടങ്ങളിൽ പര്യടനം നടത്തും. സുരക്ഷിത വീട് നിർമാണത്തെകുറിച്ച് വിദഗ്ധ ഉപദേശങ്ങളും ലഘുലേഖകളും നൽകും. 16, 17 തീയതികളിൽ ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ എക്‌സിബിഷൻ സംഘടിപ്പിക്കും. ഹാബിറ്റാറ്റ്, കുടുംബശ്രീ, എഫ്ആർബിഎൽ, തണൽ തുടങ്ങിവയുടെ സ്റ്റാളുകൾ, പ്രദർശനങ്ങൾ, വിദഗ്ധ ഉപദേശങ്ങൾ തുടങ്ങിയവ എക്‌സിബിഷനിൽ ഉണ്ടാകും.
യുഎൻഡിപിയുടെ ജില്ലയിൽ നാല് ഷെൽട്ടർ ഹബ്ബുകൾ  പ്രവർത്തനം ആരംഭിച്ചു. മൂന്നാർ, അടിമാലി, ചെറുതോണി, കട്ടപ്പന എന്നിവിടങ്ങളിലാണ‌് ഷെൽട്ടർ ഹബ്ബുകൾ തുറന്നിട്ടുള്ളത്. നിർമാണ സാമഗ്രികളുടെ പ്രദർശനം, വിവിധ നിർമാണ രീതി, നിർമാണ സാമഗ്രികളുടെ വിലനിലവാരം, സാങ്കേതിക വിദ്യ, ഭവനങ്ങളുടെ ഡിസൈൻ, വിദഗ്ധ ഉപദേശം, ഫീൽഡ് തലത്തിലുള്ള സാങ്കേതിക സഹായം എന്നിവ ലഭിക്കും. ഫോൺ: മൂന്നാർ- 9809177153, അടിമാലി- 8547924029, ചെറുതോണി 9447827070, കട്ടപ്പന -9539838368.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top