22 March Friday
മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും

കെഎസ്ടിഎ ജില്ലാ സമ്മേളനം അടിമാലിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 12, 2019

 

 അടിമാലി 
കെഎസ്ടിഎ 28‐ാം ജില്ലാ സമ്മേളനം 19, 20 തീയതികളിൽ അടിമാലി ക്ലബ് ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം മന്ത്രി എം എം മണിയും  പൊതുസമ്മേളനം ജോയ‌്സ് ജോർജ് എംപിയും ഉദ്ഘാടനം ചെയ്യും. സെമിനാറുകൾ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവയാണ‌് പ്രധാന പരിപാടികൾ. 
    നവകേരള നവോത്ഥാനം, അതിജീവനം, പൊതുവിദ്യാഭ്യാസം എന്നതാണ് ഇത്തവണത്തെ സന്ദേശം. സമ്മേളനം വിജയിപ്പിക്കുന്നതിന‌് കെ കെ ജയചന്ദ്രൻ, എസ് രാജേന്ദ്രൻ എംഎൽഎ(രക്ഷാധികാരികൾ), കെ വി ശശി, എം എൻ മോഹനൻ (ഉപരക്ഷാധികാരികൾ), ടി കെ ഷാജി(ചെയർമാൻ), ഷാജി തോമസ്(കൺവീനർ), സി എ ഷെമീർ(ട്രഷറർ) എന്നിവർ ഭാരവാഹികളായുള്ള വിപുലമായ സംഘാടക സമിതി പ്രവർത്തിച്ചുവരുന്നു. 
   ഒരുക്കങ്ങൾ ആരംഭിച്ചതായി ചെയർമാൻ ടി കെ ഷാജി അറിയിച്ചു. കെഎസ‌്ടിഎ ജില്ലാ സെക്രട്ടറി എം എം ഷാജഹാൻ, സംസ്ഥാന എക‌്സിക്യൂട്ടീവംഗം പി കെ സുധാകരൻ, എം ഡി പ്രിൻസ‌്മോൻ, ഷാജി തോമസ്, കെ ആർ ബിനോയി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 
 
പ്രധാന വാർത്തകൾ
 Top