Deshabhimani

കടൽകടക്കും സുശീലാമ്മയുടെ കേക്ക് മധുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 11, 2024, 02:48 AM | 0 min read

 കുമളി

വിദേശ രാജ്യങ്ങളിലേക്ക് ആകർഷകമായ പായ്ക്കറ്റുകളിൽ നിറയുന്നത് സുശീലാമ്മയുടെ കേക്ക് മധുരം. കുമളി ചോറ്റുപാറ കക്കുഴിയിൽ  സുശീല സ്റ്റീഫന്റെ കൈപ്പുണ്യത്തിൽ തയ്യാറാക്കുന്ന രുചിയേറിയ കേക്കിനാണ് വിദേശങ്ങളിലും പ്രിയമേറുന്നത്. ഈ എഴുപത്തഞ്ചു കാരി 1500 ലധികം കേക്കുകളാണ് ഇത്തവണ മാത്രം വിദേശരാജ്യങ്ങളിലേക്ക് കൊറിയർ വഴി അയച്ചത്. വ്യത്യസ്തമായ രുചിക്കൂട്ടുകളുപയോഗിച്ചാണ് സുശീലയുടെ കേക്ക് നിർമാണം. 
2013ൽ മക്കളുടെയും കൊച്ചുമക്കളുടെയും പിറന്നാളിനും മറ്റാഘോഷങ്ങൾക്കുമായി തുടങ്ങിയതാണ് കേക്ക് നിർമാണം.തുടർന്ന് പ്രൊഫഷണലായി കേക്കുണ്ടാക്കാൻ പഠിച്ചു. രഹസ്യകൂട്ടുകളൊക്കെ ചേർത്ത് ഭരണിയിലാക്കി ഒരുവർഷത്തോളം വെക്കുന്ന പഴവർഗങ്ങളാണ് കേക്കിലെ പ്രധാന ചേരുവ. പരമ്പരാഗതരീതിയിൽ വിറക് ഉപയോഗിച്ചുള്ള ബോർമയിലാണ് കേക്ക് നിർമിക്കുന്നത്. വിദേശത്ത്നിന്നാണ് കേക്കിന് കൂടുതൽ ഓർഡർ ലഭിക്കുന്നത്. സോഷ്യൽ മീഡിയ ആണ് പ്രധാനപ്പെട്ട വിപണന മാർഗം. ഒരു വർഷം വരെ കേക്ക് കേട് കൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന് സുശീല പറയുന്നു. ഇന്ത്യയിൽ വിവിധ ഭാഗത്തുനിന്നും ഓർഡർ ചെയ്തവർക്കുള്ള കേക്ക് ക്രിസ്മസിനു മുമ്പായി കൊടുത്തുതീർക്കാനുള്ള തിരക്കിലാണിവ‌ർ. കേക്കുണ്ടാക്കാൻ പുതുതലമുറക്ക് ക്ലാസുമെടുക്കുന്നുണ്ട്. വീട്ടമ്മമാരും കുട്ടികളുമുൾപ്പെടെയുമുള്ള നല്ലൊരു ശിഷ്യഗണങ്ങളും സുശീലക്കുണ്ട്. ഭർത്താവ് രാജു കക്കുഴിയും ദുബായിലുള്ള മകൾ ഡോ. ഷെറിയാ സ്റ്റീഫൻ, അമാന പ്ലാന്റേഷൻ റിസോർട്ട് മാനേജിങ് ഡയറക്ടറായ മകൻ ഡി പുന്നനും എല്ലാ പിന്തുണയും സുശീലയുടെ കേക്ക് നിർമാണസംരംഭത്തിന് നൽകുന്നു.


deshabhimani section

Related News

0 comments
Sort by

Home