സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു
തൂക്കുപാലം
സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ വിവിധജാഥകൾ തൂക്കുപാലം ലെെബ്രറി ഗ്രൗണ്ടിൽ സംഗമിച്ചു. പൊതുസമ്മേളനനഗരിയിൽ സിപിഐ എം ഏരിയ സെക്രട്ടറി വി സി അനിൽ പതാക ഉയർത്തി. ദീപശിഖ ജില്ലാകമ്മിറ്റിയംഗം രമേഷ് കൃഷ്ണനും പതാക ഏരിയ കമ്മിറ്റിയംഗം ജെ പ്രദീപ്, കൊടിമര ജാഥ പി കെ തങ്കപ്പൻ എന്നിവരും ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി എൻ വിജയൻ, എൻ കെ ഗോപിനാഥൻ, ടി എം ജോൺ എന്നിവരാണ് ജാഥകൾ ഉദ്ഘാടനം ചെയ്തത്.
പ്രതിനിധി സമ്മേളനം ഇന്ന്
സിപിഐ എം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന് പി എം എം ബഷീർ നഗറിൽ(മംഗല്യ ഓഡിറ്റോറിയം) ബുധൻ തുടക്കമാകും. രാവിലെ ഒമ്പതിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ. തുടർന്ന് പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന. 10ന് പ്രതിനിധി സമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി വി സി അനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് റിപ്പോർട്ടിന്മേൽ പൊതുചർച്ച.
സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറി സി വി വർ ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി എസ് രാജൻ, കെ വി ശശി, വി എൻ മോഹനൻ, കെ എസ് മോഹനൻ, വി വി മത്താ യി, ആർ തിലകൻ, റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും.
പത്ത് ലോക്കൽ കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുത്ത് 150 പ്രതിനിധികളും ഏരിയ കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും. വ്യാഴാഴ്ച സമ്മേളനശേഷം തൂക്കുപാലത്ത് ചുവപ്പുസേനാ മാർച്ചും ബഹുജനറാലിയും നടക്കും. വൈകിട്ട് നാലിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ(തൂക്കുപാലം ടൗൺ) പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേളയും നടക്കും.
0 comments