05 December Thursday
കെഎസ്‌കെടിയു ജില്ലാ സമ്മേളനം സമാപിച്ചു

രാജാക്കാട്‌ ചുവപ്പണിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

 രാജാക്കാട്

ജില്ലയിലെ കർഷക പോരാട്ടങ്ങളിൽ കൂടുതൽ കരുത്തോടെ അണിനിരക്കുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ച്‌ കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്‌ സമാപനം. രാജാക്കാട് ടൗണിനെയാകെ ചുവപ്പണിയിച്ചു നടന്ന റാലിക്കുശേഷം പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്തു. രാജാക്കാട് അർച്ചന തിയറ്ററിന് സമീപത്തുനിന്ന്‌ ആരംഭിച്ച റാലിയിൽ പതിനായിരത്തോളം പ്രവർത്തകർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് വി വി മത്തായി അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി എൻ വിജയൻ, സംസാരിച്ചു. എ പി രവീന്ദ്രൻ നന്ദി പറഞ്ഞു.
 വിവിധ ഏരിയകളിൽനിന്നായി 255 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ചർച്ചയ്ക്ക് മറുപടി, റിപ്പോർട്ട് അംഗീകരിക്കൽ, ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ്, പ്രമേയം അവതരണം, ഭാവി പ്രവർത്തന പരിപാടി എന്നിവ നടന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എൻ രതീന്ദ്രൻ, സി ബി ദേവദർശനൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എൻ വിജയൻ, സിഐടിയു ജില്ലാ കമ്മിറ്റിയംഗം ഒ ജി മദനൻ, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി എ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. കെഎസ്‌കെടിയു രാജാക്കാട് ഏരിയ സെക്രട്ടറി ടി കെ കൃഷ്ണൻകുട്ടി നന്ദി പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top