14 October Monday

ഉൾനാടുകളിൽനിന്ന് പ്രധാനറോഡുകളിലേക്ക് 
ഗതാഗത സൗകര്യം ഉറപ്പാക്കും: മന്ത്രി റോഷി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
ഇടുക്കി
ജില്ലയിലെ ഉൾനാടുകളിൽനിന്ന് പ്രധാന റോഡുകളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി നിയോജകമണ്ഡലത്തിൽ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സദസ് ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
ഇതുവരെ പൊതു, സ്വകാര്യ ഗതാഗത സൗകര്യം എത്തിയിട്ടില്ലാത്ത എന്നാൽ റോഡ് സൗകര്യവും ജനസാന്ദ്രതയുമുള്ള പ്രദേശങ്ങളിൽ കൂടുതൽ ബസ് റൂട്ടുകൾ ഏർപ്പെടുത്തണം. ഇതിനായി പൊതു, സ്വകാര്യ മേഖലകൾ ഒരുമിച്ച് നിൽക്കണം. ലാഭം മാത്രം നോക്കി ബസ് റൂട്ടുകൾ നിശ്ചയിക്കാനാവില്ല. സാധാരണ ജനങ്ങളുടെ അടിസ്ഥാനസൗകര്യം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. നിലവിലെ ബസ് റൂട്ടുകൾ ജനങ്ങൾക്ക് കൂടുതൽ സൗകര്യമാകുംവിധം ക്രമീകരിക്കണം. പ്രാദേശിക സർവീസുകളുടെ എണ്ണം പൊതു, സ്വകാര്യ മേഖലകൾ വർധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ലഭിച്ച അപേക്ഷകൾ മോട്ടോർ വാഹന വകുപ്പ് ശുപാർശയായി സർക്കാരിന് സമര്‍പ്പിക്കും. മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, ആര്‍ടിഒ പി എം ഷെബീർ, കെഎസ്ആർടിസി അസി. ട്രാൻസ്‌പോർട് ഓഫീസർ എസ് മുഹമ്മദ് ബഷീർ, സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ പ്രതിനിധികൾ, പഞ്ചായത്തുകളുടെ പ്രതിനിധികള്‍, പൊതുജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top