17 September Tuesday

ആർപ്പോ... ഇർറോ വരവേറ്റീടാം മാവേലിയെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
 ഇടുക്കി
ആർപ്പോ ...  ഇർറോ ആർപ്പുവിളിയോടെ മാവേലിയെ വരവേറ്റ്‌ ജില്ലാ ആസ്ഥാന നഗരി. തപ്പുകൊട്ടി... താളം പിടിച്ച്‌ എങ്ങും പൂവിളിയുയർന്നു. ഓണപ്പാട്ടുകളുടെ ഈശലുകൾ മുഴങ്ങി.  ഉത്രാടപാച്ചിലിന്റെ  പെരുമ്പറക്കിടയിലും വീട്ടമ്മമാരും മാവേലിയെ കാണാനെത്തി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചെറുതോണിയിൽ വിപുലമായ ജനകീയ പങ്കാളിത്തത്തോടു കൂടി ഓണം ടൂറിസം വാരാഘോഷം സംഘടിപ്പിച്ചത്‌. വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിൻസി സിബി പതാക ഉയർത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി ചെറുതോണി പട്ടണത്തിലൂടെ  പ്രജകൾക്ക്‌ ആശംസകളുമായി എത്തി. 
 ചൊവ്വാഴ്‌ച മുതൽ  16 വരെയാണ്  ഓണംവാരം ആഘോഷിക്കുന്നത്. ജില്ലാതല ഉദ്‌ഘാടനം മൂന്നാറിൽ കൊടിയേറി.    ജില്ലാതല സമാപനസമ്മേളനം ചെറുതോണിയിൽ  നടക്കും.  ജില്ലയിൽ ചെറുതോണി, പീരുമേട്, തൊടുപുഴ, ഉടുമ്പൻചോല, മൂന്നാർ എന്നിവിടങ്ങളിൽ ആണ്‌ ഓണം ടൂറിസം വാരഘോഷ പരിപാടികൾ  നടക്കുന്നത്.  മാവേലി എഴുന്നള്ളത്ത്‌ , അത്തപ്പൂക്കളം ഉൾപ്പെടെയുള്ള മത്സരങ്ങൾ ഉണ്ടാകും.  പ്രളയമെടുത്ത നഗരിയുടെ തിരിച്ചുവരവ്‌  ജനപദങ്ങൾ കെങ്കേമമാക്കും. നിശ്ചല ദൃശ്യങ്ങൾ, ഫ്ളോട്ടുകൾ, തെയ്യം, മയിലാട്ടം, പരുന്താട്ടം, കഥകളി, പുലികളി  എന്നിങ്ങനെ നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളെ ഉൾക്കൊള്ളിച്ചുള്ള വർണാഭ റാലി ഇടുക്കിയുടെ പരിച്ഛേദമാകും. പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള.  സമീപ പഞ്ചായത്തുകളിലെ വനിതകൾ ഉൾപ്പെടെയുള്ളവരുടെ പൂർണമായ ജനകീയ പങ്കാളിത്തം ഉറപ്പാക്കിയായിരിക്കും പരിപാടികൾ നടത്തുന്നത്. സമാപന സമ്മേളനത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നു. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗവും  ഡിടിപിസി എക്സിക്യൂട്ടിവ്  അംഗവുമായ സി വി വർഗീസ്, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിൻസി സിബി എന്നിവർ സംസാരിച്ചു.  
പ്രധാന വാർത്തകൾ
 Top