20 September Friday

മൂന്നാറിൽ വിദേശികളുടെ പൂവിളി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2019
 മൂന്നാർ  
ചിങ്ങപുലരിയിൽ മൂന്നാറിൽ വിദേശികളുടെ  പൂവിളി. മഴയ്‌ക്ക്‌ അൽപ്പം ശമനം വന്നതോടെ മൂന്നാറിലേക്ക് വിദേശികളും ഓണത്തിനെത്തി. കാലാവസ്ഥ മുന്നറിയിപ്പും മണ്ണിടിച്ചിലും വിനോദസഞ്ചാരികളുടെ വരവിനെ തടസപ്പെടുത്തി. ടൂറിസത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി സ്ഥാപനങ്ങളാണ് മൂന്നാറിലുള്ളത്. എന്നാൽ, സന്ദർശകരുടെ വരവ് ഗണ്യമായ കുറവ് വന്നതോടെ ഹോട്ടൽ ഉൾപ്പെടെയുള്ളവ ആഴ്ചകളോളം അടച്ചിടേണ്ടതായി വന്നു. രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള തുടങ്ങിയ വിനോദസഞ്ചാര മേഖലകളിൽ പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരെല്ലാം നിരാശരായി. ബോട്ടിങ് നടത്തുന്നതിലും കുറവുണ്ടായി. എന്നാൽ, രണ്ടു ദിവസമായി വെയിൽ തെളിഞ്ഞതോടെ  മൂന്നാറിലേക്ക്  സന്ദർശകരുടെ വരവിൽ മാറ്റമുണ്ടായി. വരയാടുകളുടെ കേന്ദ്രമായ രാജമലയിലും  മാട്ടുപ്പെട്ടിയിലും നിരവധി പേർ എത്തി. മാട്ടുപ്പെട്ടിയിൽ റോഡരുകിൽ കാട്ടാനകൾ എത്തിയത് ടൂറിസ്റ്റുകൾക്ക് കൗതുക കാഴ്ചയായി. തുടർച്ചയായി അവധിയുള്ളതിനാൽ ഇനിയുള്ള നാളുകളിൽ മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് കൂടുമെന്ന പ്രതീക്ഷയാണുള്ളത് 
പ്രധാന വാർത്തകൾ
 Top