26 September Saturday

ദുരിതബാധിതർക്ക്‌ ആശ്വാസമേകി എൽഡിഎഫ്‌ കൺവീനർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

പെട്ടിമുടി സന്ദർശിച്ച എൽഡിഎഫ് കൺവീനർ എ വിജയരാഘവനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസും ഉരുൾപൊട്ടലിൽ ഉറ്റവർ നഷ്ടപ്പെട്ട കറുപ്പായിയുമായി സംസാരിക്കുന്നു

 മൂന്നാർ
പെട്ടിമുടി ദുരന്തത്തിൽ എല്ലാം നഷ്‌ട്ടപ്പെട്ടവർക്ക്‌ സ്വാന്തനമേകി എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. തിങ്കളാഴ്ച രാവിലെ പന്ത്രണ്ടോടെയാണ്‌ എൽഡിഎഫ്‌ കൺവീനറും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസും സംഭവസ്ഥലം സന്ദർശിച്ചത്‌. ദുരന്തപ്രദേശം സന്ദർശിച്ച അദ്ദേഹം തെരച്ചിൽ പുരോഗതി എസ്‌ രാജേന്ദ്രൻ എംഎൽഎ, ഡീൻ കുര്യാക്കോസ്‌ എംപി എന്നിവരുമായി ചർച്ച നടത്തി. അപകടത്തിൽ കുടുംബത്തിലെ എല്ലാവരെയും നഷ്‌ടപ്പെട്ട കറുപ്പായിയെ ഇരുവരും സന്ദർശിച്ചു. സർക്കാരിന്റെ ഭാഗത്ത്‌ നിന്ന്‌ എല്ലാ സഹായവും ഉണ്ടാകുമെന്നും അറിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ കെ ശിവരാമൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവരും സംഘത്തിന്‌ ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top