23 September Wednesday

ശവപ്പറമ്പായി ഗ്രാവൽ ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
 മൂന്നാർ 
പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലിൽ തിങ്കളാഴ്‌ച ആദ്യ മൃതദേഹം കണ്ടെത്തിയത്‌ ഗ്രാവൽ ബാങ്കിൽനിന്നായിരുന്നു. ‌തുടർന്ന്‌ നടത്തിയ തെരച്ചിലിൽ അഞ്ച്‌ മൃതദേഹങ്ങൾകൂടി ഇവിടെനിന്ന്‌ കണ്ടെത്തി.  കനത്ത മൂടൽമഞ്ഞ്‌ തെരച്ചിലിന്‌ തടസ്സമായിിരുന്നു. ദുരന്തമുണ്ടായ സ്ഥലത്തുനിന്ന്‌ ഒന്നരകിലോമീറ്റർ താഴെ കുത്തിയൊഴുകുന്ന പെട്ടിമുടി പുഴ പരന്നൊഴുകുന്ന മലഞ്ചെരിവിലുള്ള സമതല പ്രദേശമാണ് ഗ്രാവൽ ബാങ്ക്. മുമ്പ് രുചികരമായ ഗ്രൗട്ട് മീനുകളെ പിടിക്കാനായി ബ്രിട്ടീഷുകാർ സ്ഥിരമായി എത്തിയിരുന്ന സ്ഥലമായിരുന്നു. ഇന്നും കെഡിഎച്ച്പി കമ്പനിയുടെ കീഴിൽ ഇവിടെ വീടുണ്ട്. പത്തേക്കറോളം വിസ്‌തൃതിയിൽ പുൽമൈതാനവുമുള്ള ഇവിടെ കാട്ടുപോത്തുകളുടെ വിഹാരകേന്ദ്രം കൂടിയായ ഇവിടെ നിന്നാണ് തിങ്കളാഴ്ച ആറ് മൃതദേഹങ്ങൾ കണ്ടെത്തിയത്.  ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ കല്ലും മണ്ണും വന്നടിഞ്ഞും വെള്ളം കെട്ടിനിന്നിരുന്നു. ഇവിടെ‌ പ്രത്യേക ഗ്രൂപ്പായി തിരിഞ്ഞ്‌ നടത്തിയ പരിശോധനയിലാണ്‌ ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്‌. മണ്ണുമാന്തിയന്ത്രവും മറ്റും എത്തിച്ച്‌ തെരച്ചിൽ നടത്താൻ ബുദ്ധിമുട്ടായതിനാൽ ആയുധങ്ങൾകൊണ്ടും മുങ്ങൽ വിദഗ്‌ധരുടെയും സഹായത്തോടെയായിരുന്നു തെരച്ചിൽ. ചൊവ്വാഴ്‌ചയും ഈ മേഖലയിൽ കൂടുതൽ തെരച്ചിൽ നടത്താനാണ്‌ തീരുമാനം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top