25 September Friday

സാന്ത്വനമായി യുവത

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

 മറയൂർ

പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചും  മൃതദേഹങ്ങൾ മറവ് ചെയ്യാൻ സഹായിച്ചുമെല്ലാം ഒരുപിടി യുവാക്കൾ. ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ നാലുദിവസമായി സ്വന്തം ആരോഗ്യംപോലും മറന്ന് കൊടുംതണുപ്പിലും മഴയിലും നനഞ്ഞ വസ്ത്രങ്ങളുമായാണ് തെരച്ചിൽ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങളോട് സഹകരിക്കുന്നത്. തെരച്ചിൽ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവർത്തകർ ഇരുൾവീഴുമ്പോഴാണ്  ഒരു ദിവസം പിന്നിട്ട വിവരവും ഭക്ഷണവും വെള്ളവും കഴിക്കാൻപോലും ഓർക്കുന്നത്. തേയിലതോട്ടത്തിന് സമീപത്തുള്ള പുൽമേടുകളിലെ അട്ടകളുടെ കടിയും മറന്നാണ് മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന രക്ഷാപ്രവർത്തനം നടത്തിവരുന്നത്. എസ് രാജേന്ദ്രൻ എംഎൽ എയുടെ നിർദ്ദേശപ്രകാരം അപകടസ്ഥലത്ത് നിന്നും മറ്റുള്ളവരെ മാറ്റി പാർപ്പിക്കുന്നതിനായി ജീപ്പുകളിൽ മറ്റ് എസ്റ്റേറ്റുകളിലേക്ക് എത്തിക്കുന്നതും യുവാക്കളുടെ സംഘമാണ്.
കുടുംബത്തിലെ എല്ലാവരും മരണപ്പെട്ടതിനാൽ സംസ്കാര ചടങ്ങുകളും അവിടെയെത്തിയ യുവാക്കൾ ഏറ്റെടുത്താണ് ചെയ്യുന്നത്.പുഴയോട് ചേർന്നുള്ള ഭാഗത്താണ്  പോസ്റ്റുമാർട്ടം നടത്തി അടക്കം ചെയ്യുന്നത്. ട്രാക്ടറുകളിൽ മൃതദേഹങ്ങൾ ഇവിടെ എത്തിച്ച് മറവ് ചെയ്ത് മടങ്ങുന്നത് വരെ എല്ലാ കാര്യങ്ങളിലും സജീവ പ്രവർത്തനവുമായി ഡിവൈഎഫ്ഐ രംഗത്തുണ്ട്.  ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റിയംഗം അഡ്വ. എ രാജ, ബ്ലോക്ക് സെക്രട്ടറി പ്രവീൺ , എസ്എഫ്ഐ ജില്ലാ സെക്രട്ടറി തേജസ്, സ്റ്റുഡന്റ് കേഡറ്റ് ജില്ലാ ബറ്റാലിയൻ ക്യാപ്റ്റൻ നിഖിൽ ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എല്ലാത്തിനും മുൻനിരയിൽ. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top