23 September Wednesday

കുഞ്ഞുപെങ്ങളുടെ ജന്മദിനത്തിനെത്തിയ പൊന്നുമക്കൾ ഇനിയില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

 മറയൂർ 

കുഞ്ഞുപെങ്ങളുടെ ജന്മദിനത്തിനെത്തിയ പൊന്നുമക്കൾ ഇനിയില്ല ... വിങ്ങിപ്പൊട്ടി ഹൃദയംതകരുംവേദനയിൽ അച്ഛൻതേങ്ങുകയാണ്. കേരളാ ബാങ്കിന്റെ മറയൂർ ശാഖയിലെ കാഷ്യറായ മൂന്നാർ കോളനി സ്വദേശി ഷൺമുഖനാഥന്റെ  മക്കളായ  ദിനേശ് കുമാർ (22) നിധീഷ് കുമാർ (18)എന്നിവരുടെ ജീവനാണ് പെട്ടിമുടിയിൽ പൊലിഞ്ഞത്. ഷണ്മുഖനാഥന്റെ  മൂത്തസഹോദരൻ അനന്ദശിവത്തിന്റെ മകൾ റിയയുടെ മകളുടെ പിറന്നാൾ നാലാം തീയതിയായിരുന്നു.എന്നാൽ, രണ്ട് ദിവസം താമസിച്ചാണെങ്കിലും കേക്കുമായെത്തി ഇരുവരും ആറിന് ആഘോഷം ഗംഭീരമാക്കാനാണെത്തിയത്. കൂടെ കൂട്ടുകാരുമായി ചേർന്ന്  വോളിബോൾ കളിക്കാനും പദ്ധതിയുണ്ടായിരുന്നു. അപകടം നടന്ന ദിവസം മൂന്നാറിൽ നിന്നും ബൈക്കിൽ എത്തിയ ഇവർ രാത്രി തങ്ങുന്നതിനിടെയാണ് ഉരുൾപൊട്ടലിൽ മരണപ്പെട്ടത്. 
ആനന്ദശിവം, മയിലമ്മാൾ, മകൾ ഭാരതി ,റിയ ആറും നാലും വയസ്സുള്ള രണ്ട് കുട്ടികൾ എന്നിവരുൾപ്പെടയുള്ള വീട്ടിലാണ് ബന്ധുക്കളായ  ദിനേശും , നിതീഷും തങ്ങിയിരുന്നത്. ആദ്യ ദിവസം തന്നെ നീതീഷിന്റെ മൃതദേഹം ഫയർ ആന്റ് റസ്‌ക്യൂ സംഘം കണ്ടെത്തിയിരുന്നു. മൂന്നാം ദിവസം തെരച്ചിൽ നടത്തിയിട്ടും മൂത്തമകന്റെയും ഉറ്റവരെയും കണ്ടെത്തിയില്ല. ഒരുനോക്ക് കാണാൻ കാത്ത് നിൽക്കുകയാണ് ഷൺമുഖനാഥൻ. ദിനേശ് കുമാർ പൊള്ളാച്ചി ഡോ മഹാലിഗം എൻജിനീയറിങ്ങ് കോളേജിൽ പഠനം പൂർത്തിയാക്കിയത് ഈ മാർച്ചിലായിരുന്നു. ഇളയമകൻ നിതീഷ് കുമാർ പാലാ സെന്റ് ജോസഫ് എൻജിനിയറിങ്ങ് കോളേജിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top