22 September Sunday

കീഴ്‌കാനം പാലം ഒഴുകിപ്പോയി; കുടികൾ ഒറ്റപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2019

 

 
ഏലപ്പാറ  
വളകോട് കണ്ണംപടി മേമാരി കുടികളെ ബന്ധിപ്പിക്കുന്ന കീഴ്‌കാനം കോൺക്രീറ്റ് പാലം പ്രളയത്തിൽ ഒലിച്ചുപോയി. ഉപ്പുതറ പഞ്ചായത്തിലെ 750 ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന കണ്ണംപടി കോളനി നിവാസികൾ പൂർണമായും ഒറ്റപ്പെട്ടു. 
    മരുന്നും ഡോക്ടറുടെ സാഹായവും ഇവർക്ക്‌ ലഭിക്കുന്നില്ല. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം നിലച്ചിട്ട്‌ അഞ്ചുദിവസമായി. ഉപ്പുതറയിൽനിന്ന്‌ 30 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ മേമാരിയിലെത്താൻ കഴിയൂ. റേഷൻ സാധനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും ലഭിക്കുന്നില്ല. കാനനപാതയിൽ കാട്ടാനയുടെയും കരടിയുടെയും ശല്യം പതിവാണ്. കുടികളിലുള്ള ആദിവാസികൾക്ക്‌ അടിയന്തരസഹായം നൽകണമെന്നും കീഴ്‌കാനം പാലം ഉടൻ പുനർനിർമിക്കണമെന്നും സിപിഐ എം ഏലപ്പാറ ഏരിയ സെക്രട്ടറി എം ജെ വാവച്ചൻ പറഞ്ഞു.
 
 
 
പ്രധാന വാർത്തകൾ
 Top