05 August Wednesday
12 പേർക്കുകൂടി കോവിഡ്‌

അതീവജാഗ്രതയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

 തൊടുപുഴ

ജില്ലയിൽ വെള്ളിയാഴ്‌ച 12 പേർക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. ഇതിൽ നാലുപേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം പകർന്നത്‌. മൃഗാശുപത്രി ജീവനക്കാരിയുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാലുപേർക്ക്‌ രോഗം ഭേദമായി.  
സമ്പർക്കത്തിലൂടെ രോഗികളായവർ
● തോപ്രാംകുടി മൃഗാശുപത്രിയിലെ ജീവനക്കാരി(41). 
● പാമ്പാടുംപാറ സ്വദേശികളായ യുവാവും(48) അഞ്ചുവയസ്സുള്ള കുട്ടിയും. ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ചവരുമായിട്ടായിരുന്നു സമ്പർക്കം. ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
● ജൂലൈ രണ്ടിന് കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയ കോടിക്കുളം സ്വദേശി(45). ഇരട്ടയാറിലെ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
 മറ്റ് രോഗികൾ
● ജൂലൈ അഞ്ചിന് ദുബായിൽനിന്ന് എത്തിയ ഇരട്ടയാർ സ്വദേശി(34).
● ജൂൺ 25-ന് ഷാർജയിൽനിന്നെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന വാഴത്തോപ്പ് സ്വദേശി(44). 
● ജൂലൈ ഒന്നിന് രാജസ്ഥാനിലെ ശിക്കാരിൽനിന്നെത്തിയ കാമാക്ഷി സ്വദേശിനി(43). നിസാമുദ്ദീൻ വരെ ടാക്‌സിയിലും തുടർന്ന്‌ കൊച്ചിയിലേക്ക്‌ ട്രെയിനിലും എത്തി.
● ജൂൺ 30-ന് ബംഗളൂരുവിൽനിന്ന് ഭർത്താവിനൊപ്പം മൂന്നാറിലെത്തിയ യുവതി(23).
● ജൂൺ 28-ന് ഡൽഹിയിൽനിന്ന് ട്രെയിനിൽ എത്തി കോവിഡ് കെയർ സെന്ററിൽ കഴിഞ്ഞ പടമുഖം സ്വദേശി(43). 
ജൂൺ 27ന് ബംഗളൂരുവിൽനിന്ന്‌ വന്ന മുട്ടം സ്വദേശിനി(55). ബംഗളൂരുവിൽനിന്ന്‌ മൂവാറ്റുപുഴ സ്വദേശികളായ നാല്‌ സുഹൃത്തുക്കളോടൊപ്പം കാറിൽ മുട്ടത്ത് എത്തി. ബംഗളൂരുവിൽനിന്ന്‌ വന്ന മകൻ, മകന്റെ ഭാര്യ, അവരുടെ മക്കൾ എന്നിവരോടൊപ്പം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 
● ജൂൺ 27-ന് ബംഗളൂരുവിൽനിന്നെത്തിയ മുട്ടം സ്വദേശിനി(55). മൂവാറ്റുപുഴ സ്വദേശികളായ നാലു സുഹൃത്തുക്കളോടൊപ്പം‌ കാറിലാണ്‌ മുട്ടത്ത് എത്തിയത്‌. ബംഗളൂരുവിൽനിന്നെത്തിയ മകൻ, മരുമകൾ, രണ്ട് കൊച്ചുമക്കൾ എന്നിവരോടൊപ്പം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 
● തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽനിന്ന് കാറിൽ സുഹൃത്തിനൊപ്പമെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന പുറപ്പുഴ സ്വദേശി(28).
● ജൂൺ 29-ന് മുംബൈയിൽനിന്ന് ഭർത്താവിനൊപ്പം ട്രെയിനിൽ വന്ന ശാന്തൻപാറ സ്വദേശിനി(39).
 രോഗം ഭേദമായവർ
● തമിഴ്‌നാട്ടിൽനിന്നെത്തി ജൂൺ 10ന് കോവിഡ്‌ സ്ഥിരീകരിച്ച അമ്മ(35), മകൻ(12), മകൾ(10). 
● ഒമാനിൽനിന്നെത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി(30).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top