14 November Thursday
ഹരിത തട്ടിപ്പിലെ കോൺഗ്രസ്‌ ബന്ധം

നെടുങ്കണ്ടം പഞ്ചായത്ത്‌ ഓഫീസ്‌ മാർച്ചിൽ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

നെടുങ്കണ്ടം പഞ്ചായത്ത് ഓഫീസിനുമുന്നിൽ സിപിഐ എം േനതൃത്വത്തിൽ സംഘടിപ്പിച്ച ധർണ ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

 

 
നെടുങ്കണ്ടം
ഹരിതാ തട്ടിപ്പിൽ പങ്കാളികളായ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾക്കെതിരെയും ലോക്കപ്പ് മർദനത്തിനെതിരെയും നെടുങ്കണ്ടത്ത് സിപിഐ എം പ്രതിഷേധം. ഹരിത ഫൈനാൻസ‌് തട്ടിപ്പിൽ പങ്കാളികളായ കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ രാജിവയ്ക്കുക, തട്ടിപ്പുമായി കോൺഗ്രസ് നേതാക്കൾക്കുള്ള പങ്കിനെകുറിച്ചും അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചും രാജ്കുമാർ കസ്റ്റഡി മരണത്തിൽ പാർടി നിലപാട് വ്യക്തമാക്കിയുമാണ‌് സിപിഐ എം നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടം പഞ്ചായത്ത‌് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത‌്. 
പടിഞ്ഞാറേകവലയിൽനിന്ന‌് ആരംഭിച്ച പ്രകടനം കിഴക്കേക്കവല ചുറ്റി പഞ്ചായത്ത‌് ഓഫീസിന‌് മുമ്പിലെത്തി. തുടർന്ന‌് ധർണ പാർടി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എൻ കെ ഗോപിനാഥൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ, ഏരിയ സെക്രട്ടറി ടി എം ജോൺ, ജില്ലാ കമ്മിറ്റിയംഗം പി എം എം ബഷീർ, എം സുകുമാരൻ, എം എ സിറാജുദ്ദീൻ, ടി വി ശശി, വി സി അനിൽ, നിർമലാ നന്ദകുമാർ, രമേഷ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. 
 
 
 
പ്രധാന വാർത്തകൾ
 Top