18 June Friday

422 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
തൊടുപുഴ
ജില്ലയിൽ 422 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 407 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ ബാധിച്ചത്‌. 24.20 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 376 പേർ രോഗമുക്തരായി. തൊടുപുഴയിൽ 41 പേർക്കും കട്ടപ്പനയിൽ 39 പേർക്കും രോഗം സ്ഥിരീകരിച്ചു. കാമാക്ഷി–- 29, ചക്കുപള്ളം, പാമ്പാടുംപാറ 28 വീതം, നെടുങ്കണ്ടം–- 22, അടിമാലി–- 20, ഇരട്ടയാർ–- 19, വാത്തിക്കുടി–- 13, കാഞ്ചിയാർ, മൂന്നാർ 12 വീതം, വണ്ടൻമേട്–- 11 എന്നിങ്ങനെ രോഗബാധിതരുണ്ട്‌. അയ്യപ്പൻകോവിൽ, കരുണാപുരം പഞ്ചായത്തുകളിൽ ഒമ്പതു വീതവും ഇടവെട്ടി, ഉപ്പുതറ, വാഴത്തോപ്പ് പഞ്ചായത്തുകളിൽ എട്ടു വീതവും രോഗം റിപ്പോർട്ട്‌ ചെയ്‌തു. പെരുവന്താനം, ഉടുമ്പൻചോല, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ഏഴുവീതവും കഞ്ഞിക്കുഴി, കോടിക്കുളം, കുമളി എന്നിവിടങ്ങളിൽ ആറുപേർ വീതവും ചികിത്സ തേടി. മണക്കാട്, പീരുമേട്, പുറപ്പുഴ, ഉടുമ്പന്നൂർ പഞ്ചായത്തുകളിൽ അഞ്ചു രോഗികൾ വീതവുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top