16 February Saturday
കെജിഒഎ ജില്ലാ സമ്മേളനം സമാപിച്ചു

ഇടുക്കി പാക്കേജ് നടപ്പാക്കാൻ ജാഗ്രതയോടെ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

 

 
കുമളി
കേരള സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച 5000 കോടിയുടെ പ്രത്യേക പ്രളയ പുനരധിവാസ പാക്കേജ് ജില്ലയിൽ നടപ്പിലാക്കാൻ ജാഗ്രതതോടെ ഇടപെടണമെന്ന് മുഴുവൻ ജീവനക്കാരോടും കെജിഒഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജയൻ പി വിജയൻ അധ്യക്ഷനായി. പീരുമേട് എവിജി ഹാളിൽ നടന്നുവന്ന ദ്വിദിന സമ്മേളനം ഞായറാഴ്ച സമാപിച്ചു. രണ്ടാംദിവസം നവലിബറൽ നയങ്ങളും തൊഴിൽ മേഖലയും എന്ന വിഷയത്തിൽ നടന്ന സെമിനാർ കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ(സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. 
 കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി എൻ മിനി സംഘടനാ പ്രമേയം അവതരിപ്പിച്ചു. ഞായറാഴ്ച നടന്ന ചർച്ചയിൽ എം ഷൈലാ ഗോപാൽ(തൊടുപുഴ), അരുൺരാജ്(മുട്ടം), ആർ നന്ദകുമാർ(ദേവികുളം), വി ആർ ജോഗേഷ‌്കുമാർ(പീരുമേട്), എ സിയാദ്(ഉടുമ്പൻചോല), ഡോ. കെ പി മധു(ഇടുക്കി) എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ മറുപടി പറഞ്ഞു. കെ എം പാത്തുമ്മ, ഡോ. കെ കെ ദീപ, ഡോ. ബി അജയകുമാർ, അബ്ദുൾസമദ്, കെ പ്രവീൺ, ജോയി ജോസഫ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ പ്രവീൺ ക്രഡൻഷ്യൽ റിപ്പോർട്ടും കെ ബി പ്യാരിലാൽ ഭാവിപരിപാടികളും അവതരിപ്പിച്ചു.
 ജില്ലാ സെക്രട്ടറി ഡോ. സുമേഷ് ദിവാകരൻ സ്വാഗതവും ജില്ലാ ട്രഷറർ എം കെ സുരേഷ‌്കുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം   ഡോ. കെ കെ ഷാജി, സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി ബി വിനയൻ എന്നിവർ സംസാരിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
 Top