25 June Tuesday
ഓട്ടോയും ബൈക്ക‌ും കസ്റ്റഡിയിൽ

വിദേശമദ്യവുമായി 5 യുവാക്കൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 11, 2019

 

കട്ടപ്പന
ഇരുപത്തിയഞ്ച‌് കുപ്പി വിദേശമദ്യവും ആറു കുപ്പി ബിയറുമായി അഞ്ച് യുവാക്കളെ വണ്ടൻമേട് പൊലീസ‌് അറസ്റ്റു ചെയ്തു. മദ്യം കടത്താനുപയോഗിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിലെടുത്തു. 
  വണ്ടൻമേട് മാലി സ്വദേശികളായ അരുൺ(19), ആനന്ദ്(19), വിജയ്(18), ഓട്ടോ ഡ്രൈവർ രാജ്കുമാർ(21), ബൈക്ക് ഓടിച്ചിരുന്ന മാർക്കണ്‌ഠൻ(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇടനിലക്കാരും മദ്യം എത്തിച്ചുനൽകുന്നവരുമാണ‌്. മാലി മേഖലയിൽ വ്യാപകമായി മദ്യവിൽപന നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ‌് തുടർച്ചയായി രാത്രിയിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. 
  പട്രോളിങ്ങിനിടെ സംശയാസ‌്പദമായി കണ്ട ഓട്ടോയും ബൈക്കും തടഞ്ഞുനിർത്തി പരിശോധിച്ചപ്പോണ‌് വിദേശമദ്യം പിടിച്ചത്. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. വണ്ടൻമേട് എസ്ഐ ഷനിൽ കുമാർ, എഎസ്ഐ നൗഷാദ്, സിവിൽ പൊലീസ് ഓഫീസർന്മാരായ യൂനസ്, സലീം, വിനീഷ്, ഷീബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നത‌്. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top